ടീം തിരഞ്ഞെടുപ്പിനിടെ മുന്‍ ഇന്ത്യന്‍ താരത്തിനു നേരെ ഗുണ്ടാ ആക്രമണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 11, 2019

ടീം തിരഞ്ഞെടുപ്പിനിടെ മുന്‍ ഇന്ത്യന്‍ താരത്തിനു നേരെ ഗുണ്ടാ ആക്രമണം

ന്യൂഡൽഹി: മുൻ ഇന്ത്യൻ പേസ് ബൗളർ അമിത് ഭണ്ഡാരിക്കെതിരേ ഗുണ്ടാ ആക്രമണം. ഡെൽഹി ആൻഡ് ഡിസ്ട്രിക്ട്സ് ക്രിക്കറ്റ് അസോസിയേഷൻ സീനിയർ സെലക്ഷൻ കമ്മിറ്റി ചെയർമാൻ കൂടിയാണ് അമിത് ഭണ്ഡാരി. സെന്റ് സ്റ്റീഫൻസ് ഗ്രൗണ്ടിൽ നടന്ന ഡെൽഹിയുടെ അണ്ടർ 23 ടീമിന്റെ സെലക്ഷൻ ട്രയൽസിനിടെയായിരുന്നു അജ്ഞാതസംഘത്തിന്റെ ആക്രമണം. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുവേണ്ടിയുള്ള ഡൽഹി ടീമിന്റെ സെലക്ഷനായിരുന്നു ഗ്രൗണ്ടിൽ നടന്നിരുന്നത്. ട്രയൽസ് നടക്കുമ്പോൾ ആദ്യം ഒരു കൂട്ടം ആളുകൾ എത്തി അമിത് ഭണ്ഡാരിയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. പിന്നീട് മറ്റൊരു സംഘം ഇരുമ്പ് ദണ്ഡ്, ഹോക്കി സ്റ്റിക്ക്, സൈക്കിൾ ചെയിൻ എന്നിവയുമായി എത്തി ആക്രമിക്കുകയായിരുന്നുവെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഡൽഹി അണ്ടർ 23 ടീം മാനേജർ ശങ്കർ സെയ്നി പറഞ്ഞു. അക്രമിസംഘം മറ്റ് ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി സെയ്നി പറഞ്ഞു. അക്രമം നടക്കുമ്പോൾ ഡൽഹി സീനിയർ ടീമിന്റെ പരിശീലകൻ മിഥുൻ മൻഹാസും ഗ്രൗണ്ടിൽ ഉണ്ടായിരുന്നു. ആക്രമണത്തിൽ കാലിനും തലയ്ക്കും ചെവിക്കും പരിക്കേറ്റ അമിത് ഭണ്ഡാരിയെ സന്ത് പരമാനന്ദ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനുശേഷം അക്രമിസംഘം ഓടി രക്ഷപ്പെട്ടു. അണ്ടർ 23 ടീമിൽ സെലക്ഷൻ ലഭിക്കാതിരുന്ന ഒരു കളിക്കാരനാണ് ഈ ആക്രമണിന് പിറകിലെന്ന് പോലീസ് പറഞ്ഞു. ഇന്ത്യയ്ക്കുവേണ്ടി രണ്ട് ഏകദിനങ്ങൾ കളിച്ച താരമാണ് അമിത് ഭണ്ഡാരി. രഞ്ജി ട്രോഫിയിൽ ഡൽഹിക്കുവേണ്ടി നൂറോളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. Content Highlights:Former Indian Bowler Amit Bhandari Attacked Delhi U 23 Cricket Team Syed Mushtaq Ali Trophy


from mathrubhumi.latestnews.rssfeed http://bit.ly/2E3ipXU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages