ലഖ്നൗ:എ ഐ സി സി ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റ ശേഷമുള്ള പ്രിയങ്കാ ഗാന്ധിയുടെ ആദ്യ റോഡ് ഷോയിൽ വൻ ജനപങ്കാളിത്തം. ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്നൗവിലായിരുന്നു പ്രിയങ്കയുടെ റോഡ് ഷോ. സഹോദരനും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധി, എ ഐ സി സി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവർക്കൊപ്പം തുറന്നവാഹനത്തിൽ നീങ്ങിയ പ്രിയങ്കയെ കാണാൻ വൻജനക്കൂട്ടമാണ് എത്തിയത്. Photo: ANI മുമ്പ് ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ രാഹുൽ ഗാന്ധിക്കു വേണ്ടി അമേഠിയിലും സോണിയാ ഗാന്ധിക്കു വേണ്ടി റായ് ബറേലിയിലും പ്രിയങ്ക റോഡ് ഷോകൾ നടത്തിയിരുന്നു. എന്നാൽ ഇതാദ്യമാണ് അമേഠിക്കും റായ്ബറേലിക്കും പുറത്ത് പ്രിയങ്ക റോഡ് ഷോ നടത്തുന്നത്. കൈ വീശിയും കൈകൂപ്പിയും വിജയമുദ്ര കാണിച്ചുമാണ് പ്രിയങ്ക ജനങ്ങളെ അഭിവാദ്യം ചെയ്തത്. പ്രിയങ്കയും ജ്യോതിരാദിത്യ സിന്ധ്യയും ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിനു വേണ്ടി യോജിച്ച് പ്രവർത്തിക്കും. എന്നാൽ അവരുടെ ദൗത്യം അതിനപ്പുറം നിയമസഭാ തിരഞ്ഞെടുപ്പു വരെയാണ്. ഉത്തർപ്രദേശിൽ കോൺഗ്രസ് സർക്കാർ രൂപവത്കരിക്കുന്നിടം വരെ തങ്ങൾ പിന്നോട്ടുപോകില്ല- റോഡ് ഷോയ്ക്കെത്തിയവരോട് രാഹുൽ പറഞ്ഞു. ഷോയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിക്കാനും രാഹുൽ മറന്നില്ല. ചൗക്കീദാർ ചോർ ഹേ(കാവൽക്കാരൻ കള്ളനാണ്) എന്ന മുദ്രാവാക്യം രാഹുൽ പലകുറി ഉയർത്തി. Photo: PTI നാൽപ്പത്തേഴുകാരിയായ പ്രിയങ്കയുടെയും മുത്തശ്ശി ഇന്ദിര ഗാന്ധിയുടെയും ചിത്രങ്ങളുള്ള പോസ്റ്ററുകളും റോഡ് ഷോ നടന്ന സ്ഥലത്ത് കാണാമായിരുന്നു. എൺപത് ലോക്സഭാ മണ്ഡലങ്ങളുള്ള ഉത്തർപ്രദേശിൽ മികച്ച വിജയം നേടുകയെന്നത് കോൺഗ്രസിന് അനിവാര്യമാണ്. ഉത്തർ പ്രദേശിൽ എസ് പി- ബി എസ് പി സഖ്യത്തെയും ബി ജെ പിയെയും പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രിയങ്കാ ഗാന്ധിയെ സജീവരാഷ്ട്രീയത്തിലേക്ക് കോൺഗ്രസ് കൊണ്ടുവന്നത്. #Visuals from the roadshow of Congress President Rahul Gandhi, Priyanka Gandhi and Jyotiraditya Scindia in Lucknow pic.twitter.com/J7aZUJc5Dw — ANI UP (@ANINewsUP) February 11, 2019 content highlights:priyanka gandhi rahul gandhi uthar pradesh road show, congress
from mathrubhumi.latestnews.rssfeed http://bit.ly/2RUBu2q
via
IFTTT
No comments:
Post a Comment