തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിൽ പി.ജയരാജനും, ടി.വി രാജേഷ് എം.എൽ.എയ്ക്കുമെതിരെ സിബിഐ ഗൂഢാലോചന കുറ്റം ചുമത്തിയ നടപടി തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള രാഷ്ട്രീയനീക്കത്തിന്റെ ഫലമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേസിൽ സിബിഐ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത് ബി.ജെ.പി-കോൺഗ്രസ് രാഷ്ട്രീയനീക്കത്തിന്റെ ഫലമാണെന്നാണ് കോടിയേരിയുടെ ആരോപണം. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ കാലത്ത് ഉന്നതതലത്തിൽ ഗൂഢാലോചന നടത്തിയാണ് പി.ജയരാജനേയും ടി.വി.രാജേഷിനേയും കള്ളക്കേസിൽ കുടുക്കി പ്രതികളാക്കിയത്. 2012ൽ കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ 73 സാക്ഷി പട്ടികയടക്കം 33 പ്രതികൾ അടങ്ങുന്ന കുറ്റപത്രമാണ് ലോക്കൽ പോലീസ് സമർപ്പിച്ചത്. പിന്നീട് ഷുക്കൂറിന്റെ ഉമ്മ ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജിയെ തുടർന്നാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവുണ്ടാകുന്നത്. ലോക്കൽ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഒരിടത്തും പി.ജയരാജനും, ടി.വി രാജേഷും ഗൂഢാലോചന നടത്തിയതായി ആക്ഷേപമില്ല. ഗൂഢാലോചന ആരോപണം സംസ്ഥാന പോലീസ് തള്ളിയതാണ്. പഴയ സാക്ഷി മൊഴികളെ തന്നെ അടിസ്ഥാനമാക്കിയാണ് പുതിയ വകുപ്പ് ചേർത്ത് കുറ്റപത്രം സമർപ്പിച്ചത്. ഗൂഢാലോചന ആരോപണം തെളിയിക്കുന്ന പുതിയൊരു തെളിവും പുറത്തുകൊണ്ടുവരാൻ സി.ബി.ഐയ്ക്ക് കഴിഞ്ഞിട്ടില്ല. ഇതിൽ നിന്നും വ്യക്തമാകുന്നത് സി.പി.എമ്മിനെ വേട്ടയാടാൻ സി.ബി.ഐയെ കരുവാക്കുന്നുവെന്നാണ്. ഈ രാഷ്ട്രീയ ഗൂഢാലോചനയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. content highlights:kodiyeri balakrishnan, P Jayarajan, TV Rajesh, CPIM, CBI
from mathrubhumi.latestnews.rssfeed http://bit.ly/2MXlqvV
via
IFTTT
No comments:
Post a Comment