ന്യൂഡൽഹി: നരേന്ദ്രമോദി പാക് പ്രധാനമന്ത്രിയെപ്പോലെ പെരുമാറുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സംസ്ഥാന സർക്കാരുകളോടുള്ള മോദിയുടെ ഇടപെടൽ അത്തരത്തിലാണ്. ബിജെപിയുടെ മാത്രം പ്രധാനമന്ത്രിയല്ല രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് താങ്കളെന്നകാര്യം അദ്ദേഹത്തോട് പറയാനാഗ്രഹിക്കുന്നു. കൊൽക്കത്ത പോലീസ് കമ്മീഷണറെ ചോദ്യംചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രവും പശ്ചിമബംഗാളിലെ മമത ബാനർജി സർക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് പരാമർശം. കൊൽക്കത്ത പോലീസ് കമ്മീഷണറെ അറസ്റ്റുചെയ്യാൻ പ്രധാനമന്ത്രി 40 സിബിഐ ഉദ്യോഗസ്ഥരെ പശ്ചിമബംഗാളിലേക്ക് അയച്ചുവെന്ന് കെജ്രിവാൾ ചൂണ്ടിക്കാട്ടി. ഓരോ സംസ്ഥാനത്തെയും ഉദ്യോഗസ്ഥരും പോലീസും സംസ്ഥാന സർക്കാരിനോടല്ല കേന്ദ്രത്തോടാണ് കൂറുപുലർത്തേണ്ടതെന്ന സന്ദേശം നൽകാനാണിതെന്ന് അദ്ദേഹം ആരോപിച്ചു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിരാഹാര സമരം നടത്തിയ വേദിയിലെത്തിയും കൈജ്രിവാൾ നേരത്തെ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശം ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി മോദി ലോക പ്രശസ്ത നുണയനാണെന്ന ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്. സംസ്ഥാനത്തിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ആയിരക്കണക്കിനു പേർക്ക് തെരുവിലിറങ്ങേണ്ടി വന്നത് ദൗർഭാഗ്യകരമാണ്. രാജ്യത്തിന്റെ ഫെഡറൽ സ്വഭാവത്തെപ്പറ്റി ചോദ്യങ്ങൾ ഉയർത്തുന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. കെജ്രിവാളിന് പുറമെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി, നാഷണൽ കോൺഫറൻസ് ചെയർപേഴ്സൺ ഫറൂഖ് അബ്ദുള്ള, തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ, ഡി.എം.കെ നേതാവ് തിരുച്ചി ശിവ, സമാജ്വാദി പാർട്ടി നേതാവ് മുലായം സിങ് യാദവ് തുടങ്ങിയവർ ചന്ദ്രബാബു നായിഡുവിന് പിന്തുണയറിയിച്ച് സമര വേദിയിലെത്തിയിരുന്നു. Content Highlights:PM Narendra Modi, Prime Minister of Pakistan, Aravind Kejriwal
from mathrubhumi.latestnews.rssfeed http://bit.ly/2THhSAh
via
IFTTT
No comments:
Post a Comment