കൊല്ലം: സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിസ്ഥാനത്തുനിന്ന് എൻ. അനിരുദ്ധനെ ഒഴിവാക്കി. പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കന്നത് വരെ മുല്ലക്കര രത്നാകരന് പകരം ചുമതല നൽകി. സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കാനുള്ള സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് തീരുമാനം അനിരുദ്ധൻ അംഗീകരിച്ചു. കൊല്ലം ജില്ലാ സമ്മേളനത്തിലുണ്ടായ ധാരണ അനിരുദ്ധനെ പാർട്ടി കോൺഗ്രസ് കഴിഞ്ഞ് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്നായിരുന്നു. ഈ ധാരണ പ്രകാരം ജനുവരി ആദ്യം ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് എൻ. അനിരുദ്ധനെ മാറ്റി പകരം ആർ. രാജേന്ദ്രനെ കൊല്ലം ജില്ലാ സെക്രട്ടറിയാക്കാൻ നിർദ്ദേശിച്ചു. ഈ നിർദ്ദേശം ചർച്ച ചെയ്ത സിപിഐ കൊല്ലം ജില്ലാ കൗൺസിലിൽ രൂക്ഷമായ വാദപ്രതിവാദങ്ങളും തർക്കങ്ങളും ഉണ്ടായി. ഇതേതുടർന്ന് സംസ്ഥാന എക്സിക്യൂട്ടിവ് തീരുമാനം നടപ്പിലാക്കാൻ കഴിഞ്ഞില്ല. വോട്ടെടുപ്പിലേക്ക് വരെ കാര്യങ്ങൾ എത്തി. ഇതോടെ തീരുമാനം നടപ്പിലാക്കാതെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തിരികെ പോയി. നിലവിലുള്ള സെക്രട്ടറി എൻ. അനിരുദ്ധന് തന്റെ അഭിപ്രായം അറിയിക്കാനുള്ള അവസരം നൽകിയില്ല എന്നതായിരുന്നു അന്ന് ഉയർന്ന പ്രധാന ആക്ഷേപം. ഇതിന്റെ അടിസ്ഥാനത്തിൽ തന്റെ അഭിപ്രായം അറിയിക്കാൻ അനിരുദ്ധനോട് സംസ്ഥാന കൗൺസിൽ നിർദ്ദേശിച്ചു. ഫെബ്രുവരി നാലിന് നടക്കുന്ന എക്സിക്യൂട്ടീവിന് മുമ്പ് അഭിപ്രായം അറിയിക്കണമെന്നായിരുന്നു അനിരുദ്ധന് നൽകിയിരുന്ന നിർദ്ദേശം. ഇത് അനിരുദ്ധൻ പാലിച്ചില്ല. തുടർന്ന് അനിരുദ്ധനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ ഫെബ്രുവരി നാലിലെ എക്സിക്യൂട്ടീവ് യോഗം തീരുമാനമെടുത്തു. എന്നാൽ ഈ തീരുമാനം അംഗീകരിച്ചുകൊണ്ട് എൻ അനിരുദ്ധൻ സംസ്ഥാന നേതൃത്വത്തിന് കത്തുകൊടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനിരുദ്ധനെ മാറ്റി താത്കാലിക ചുമതല മുല്ലക്കര രത്നാകരന് നൽകാനുള്ള തീരുമാനമെടുത്തത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ കൊല്ലം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ ആളെ തിരഞ്ഞെടുക്കാൻ സാധ്യതയുള്ളു. അതുവരെ തർക്കങ്ങളും വിവാദങ്ങളും ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനമെടുത്തത്. Content Highlights:N Anirudhan expelled form CPI Kollam District Secretory chair
from mathrubhumi.latestnews.rssfeed http://bit.ly/2SKQrbC
via
IFTTT
No comments:
Post a Comment