കാറില്‍ സഞ്ചരിച്ച സുഹൃത്തുക്കളെ തടഞ്ഞുനിര്‍ത്തി; യുവതിയെ 12 പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 11, 2019

കാറില്‍ സഞ്ചരിച്ച സുഹൃത്തുക്കളെ തടഞ്ഞുനിര്‍ത്തി; യുവതിയെ 12 പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു

ലുധിയാന;കാറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെയും സുഹൃത്തിനെയും തട്ടികൊണ്ടുപോയ ശേഷം യുവതിയെ 12 പേർ ചേർന്ന് കൂട്ട ബലാൽസംഗം ചെയ്തു. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. രാത്രി 8 മണിയോടെ കാറിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും റോഡിൽ കല്ലുകളിട്ട് മാർഗ തടസം സൃഷ്ടിച്ച ശേഷമാണ് ആക്രമിച്ചത്. യുവതിയെയും സുഹൃത്തിനെയും ബലമായി കാറിൽ നിന്ന് പിടിച്ചിറക്കിയ സംഘം സുഹൃത്തിനെ മർദ്ദിച്ചു.ശേഷം അടുത്തുള്ള ഫാം ഹൗസിലേക്ക് ഇരുവരെയും വലിച്ചിഴച്ചു. രണ്ട് ലക്ഷം രൂപ നൽകിയാൽ വിട്ടയക്കം എന്ന് പ്രതികൾ പറഞ്ഞതോടെ യുവാവ് സുഹൃത്തിനെ വിളിച്ച് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. ഈ സുഹൃത്ത് സമീപത്തുള്ള പോലീസ് സ്റ്റേഷനിലെത്തി സംഭവം അറിയിച്ചെങ്കിലും പോലീസ് നടപടി സ്വീകരിച്ചില്ല. ഈ സമയം പ്രതികൾ അഞ്ച് പേരായിരുന്നു. ഇവർ ഫോൺ ചെയ്ത് മറ്റുള്ളവരെക്കൂടി വിളിച്ചു വരുത്തിയ ശേഷമാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്.സംഭവവുമായി ബന്ധപ്പെട്ട് മുല്ലൻപുർ ധാക്കാ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ളവ പോലീസ് പരിശോധിക്കും. സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് യുവതിയും സുഹൃത്തും ആവശ്യപ്പെട്ടു. Content Highlight: woman raped by 12 men


from mathrubhumi.latestnews.rssfeed http://bit.ly/2N0mPSv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages