തിരുവനന്തപുരം:കേരളത്തിലെ സർവകലാശാലകളുടെ മുഴുവൻ സേവനങ്ങളും ഓൺലൈനാക്കാനുള്ള നടപടികളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്. വിദ്യാർഥികൾക്കുള്ള അറിയിപ്പ് മുതൽ സർട്ടിഫിക്കറ്റുകൾ വരെ ഓൺലൈനിൽ ലഭിക്കുന്നതിനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്. എലിജിബിലിറ്റി, ഇക്വലൻസി, മൈഗ്രേഷൻ, പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, കോളേജ് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, പരീക്ഷാ കലണ്ടർ, അറിയിപ്പുകൾ, പ്രധാന തീയതികൾ, ഉത്തരവുകൾ, സർക്കുലറുകൾ എന്നിവയെല്ലാം ഓൺലൈനിൽ ലഭ്യമാക്കും. സേവനങ്ങൾ ഓൺലൈനിലേക്കു പൂർണമായി മാറുന്നതിനു മുന്നോടിയായി സർവകലാശാലകളിലെ കംപ്യൂട്ടർ വിഭാഗം മേധാവികൾക്ക് ആവശ്യമായ നിർദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം ഓൺലൈൻ ചോദ്യപ്പേപ്പറും ഓൺലൈൻ ചോദ്യബാങ്കും തയ്യാറാക്കും. എം.ജി. സർവകലാശാല ഈ സംവിധാനം ഏർപ്പെടുത്തിക്കഴിഞ്ഞു. കണ്ണൂരിൽ ഇതിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. പരീക്ഷയ്ക്ക് അരമണിക്കൂർ മുമ്പ് ഓൺലൈനിൽ നിന്ന് ചോദ്യപേപ്പർ ലഭ്യമാകുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. പ്രിൻസിപ്പലിനു ലഭിക്കുന്ന ഒ.ടി.പി. ഉപയോഗിച്ചാണ് ചോദ്യപ്പേപ്പർ എടുക്കുന്നത്. സി.സി.ടി.വി. ക്യാമറ ഉപയോഗിച്ച് കോളേജിലെ പ്രവർത്തനങ്ങൾ വീക്ഷിക്കാനും സംവിധാനമുണ്ടാകും. ഓൺലൈൻ ചോദ്യപ്പേപ്പർ സംവിധാനം നിലവിൽ വരുന്നതോടെ ചോദ്യപ്പേപ്പർ മാറുന്നതുൾപ്പെടെയുള്ള സംഭവങ്ങൾ ഒഴിവാകും. കോളേജുകളിൽ സ്മാർട്ട് ക്ലാസ് റൂമുകളും ലൈബ്രറിയും തയ്യാറാക്കാൻ തീരുമാനിച്ചിട്ടുണ്ട്. കോളേജുകളെയും സർവകലാശാലകളെയും ബന്ധിപ്പിച്ച് വീഡിയോ കോൺഫറൻസിങ്ങിനുള്ള സൗകര്യവും എല്ലായിടത്തുമുണ്ടാവും. സ്റ്റുഡന്റ് ഗ്രിവൻസ് സെല്ലുകളും ഓൺലൈനാക്കും. Content Highlights:Universities in Kerala to provide all services through online portals
from mathrubhumi.latestnews.rssfeed http://bit.ly/2USwtZY
via
IFTTT
No comments:
Post a Comment