മ്യൂസിക് സ്ട്രീമിങ് സേവനമായ സ്പോട്ടിഫൈ ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറക്കി. സ്പോട്ടിഫൈ പ്രീമിയം സബ്സ്ക്രിപ്ഷൻ ചാർജ് പ്രതിമാസം 119 രൂപയും വർഷം 1189 രൂപയും ആണ്. പ്രതിമാസ സബ്സ്ക്രിപ്ഷൻ ആവശ്യമില്ലാത്തവർക്ക് ടോപ്പ് അപ്പ് പ്ലാനുകളും ഉണ്ട്. 13 രൂപയിലാണ് ടോപ്പ് അപ്പ് പ്ലാനുകൾ തുടങ്ങുന്നത്. ഇതിൽ ഒരു ദിവസം സ്പോട്ടിഫൈ ഉപയോഗിക്കാം. ആറ് മാസത്തേക്കുള്ള ടോപ്പ് അപ്പ് ചാർജ് 719 രൂപയാണ്. വിദ്യാർഥികൾക്ക് പ്രത്യേകം വിലക്കിഴിവും സ്പോടിഫൈ നൽകുന്നുണ്ട്. വിദ്യാർത്ഥികൾക്ക് ഒരുമാസത്തേക്കുള്ള സബ്സ്ക്രിപ്ഷൻ ചാർജ് 59 രൂപയും ഒരു മാസത്തേക്കുള്ള ടോപ്പ് അപ്പ് ചാർജ് 66 രൂപയും ആണ്.സ്പോട്ടിഫൈയുടെ ഫാമിലി സബ്സ്ക്രിപ്ഷൻ നിലവിൽ ഇന്ത്യയിൽ കിട്ടില്ല. സ്വീഡൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മ്യൂസിക് സ്ട്രീമിങ് സേവനമാണ് സ്പോട്ടിഫൈ. ലോകത്ത് ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള മ്യൂസിക് സ്ട്രീമിങ് സേവനവും സ്പോട്ടിഫൈ ആണ്. സ്പോട്ടിഫൈ സേവനം തുടങ്ങുന്ന 79 -ാമത്തെ രാജ്യമാണ് ഇന്ത്യ. ഇതോടെ ഏഷ്യയിൽ 11 രാജ്യങ്ങളിൽ സ്പോട്ടിഫൈ എത്തി. നാല് കോടി ഗാനങ്ങളും ആയിരക്കണക്കിന് പ്ലേ ലിസ്റ്റുകളും ഇന്ത്യയിൽ ലഭ്യമാക്കുമെന്ന് സ്പോട്ടിഫൈ പറഞ്ഞു. ഉപയോക്താക്കളുടെ താത്പര്യം തിരിച്ചറിഞ്ഞ് പാട്ടുകൾ നിർദേശിക്കുന്ന സാങ്കേതിക സംവിധാനമാണ് സ്പോട്ടിഫൈയിലുള്ളത്. വെബ്, ആൻഡ്രോയിഡ്, ഐഓഎസ് പതിപ്പുകളിൽ സേവനം ഉപയോഗിക്കാം. എക്സ്ബോക്സ് വൺ, വിൻഡോസ് 10, സ്മാർട് ടിവി സേവനങ്ങളും സ്പോട്ടിഫൈയ്ക്കുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, പഞ്ചാബി ഉൾപ്പടെ വിവിധ ഭാഷകളിലുള്ള പാട്ടുകൾ സ്പോട്ടിഫൈയിൽ കേൾക്കാം. നഗരങ്ങൾക്ക് അനുസരിച്ചുള്ള ട്രെൻഡിങ് ലിസ്റ്റും സ്പോട്ടിഫൈയിലുണ്ടാവും. അതായത് ബെംഗളുരു, ചെന്നൈ, ഡൽഹി, മുംബൈ നഗരങ്ങളിൽ ജനപ്രീതിയുള്ള ഗാനങ്ങൾ ട്രെൻഡിങ് പട്ടികയിൽ ഉണ്ടാവും. മറ്റ് രാജ്യങ്ങളെ പോലെ പ്രീമിയം പതിപ്പിന് പുറമെ സ്പോട്ടിഫൈയുടെ പരസ്യങ്ങളുള്ള സൗജന്യമായ മറ്റൊരു പതിപ്പും ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ സൗജന്യ സേവനത്തിന് പരിമിതികളുണ്ടാവും. പണം നൽകി സ്പോടിഫൈ ഉപയോഗിക്കുന്നവർക്ക്. ഓഫ്ലൈൻ മോഡ്, മെച്ചപ്പെട്ട ശബ്ദം, സ്പോട്ടിഫൈ കണക്റ്റ്, പരസ്യങ്ങളില്ലാതെ പാട്ട് കേൾക്കുക തുടങ്ങിയ സൗകര്യങ്ങളുണ്ടാവും. ബുധനാഴ്ചയാണ് ഔദ്യോഗികമായി അവതരിപ്പിച്ചതെങ്കിലും ചൊവ്വാഴ്ച മുതൽ തന്നെ സ്പോട്ടിഫൈയുടെ ആൻഡ്രോയിഡ്, ഐഓഎസ് പതിപ്പുകൾ ലഭ്യമാക്കിയിരുന്നു. വിസയുടേയും മാസ്റ്റർ കാർഡിന്റേയും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ മാത്രമേ സ്പോട്ടിഫൈ ഇപ്പോൾ സ്വീകരിക്കുന്നുള്ളൂ. പേടിഎം, യുപിഐ സേവനങ്ങൾ വഴിയും ഉപയോക്താക്കൾക്ക് സ്പോട്ടിഫൈ സബ്സ്ക്രൈബ് ചെയ്യാം.
from mathrubhumi.latestnews.rssfeed https://ift.tt/2Eio3V1
via
IFTTT
No comments:
Post a Comment