ന്യൂഡൽഹി: രണ്ട് ഇന്ത്യൻ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാകിസ്താൻ വാദം തള്ളി ഇന്ത്യ. ഇന്ത്യയുടെ ഒരു പൈലറ്റിനെ തങ്ങൾ അറസ്റ്റ് ചെയ്തുവെന്ന പാകിസ്താൻ വാദവും ഇന്ത്യ നിരാകരിച്ചു. എല്ലാ പൈലറ്റുമാരും വിമാനങ്ങളും സുരക്ഷിതരാണെന്നും ഇന്ത്യ വ്യക്തമാക്കി. പാക് വ്യോമാതിർത്തിക്കുള്ളിലെത്തിയ ഇന്ത്യൻ വ്യോമസേനയുടെ രണ്ടുവിമാനങ്ങൾ തങ്ങൾ വെടിവെച്ചിട്ടെന്നായിരുന്നു പാകിസ്താൻ മേജർ ജനറൽ എ ഖഫൂർ അവകാശപ്പെട്ടിരുന്നു. വെടിവെച്ചിട്ട വിമാനങ്ങളിലൊന്ന് പാക് അധീന കശ്മീരിലും മറ്റൊന്ന് കശ്മീരിലും വീണിട്ടുണ്ടെന്നും ഒരു പൈലറ്റിനെ അറസ്റ്റ് ചെയ്തെന്നും ഖഫൂർ പറഞ്ഞിരുന്നു.പാകിസ്താന്റെ ഈ അവകാശവാദങ്ങളെയാണ് ഇന്ത്യ തള്ളിയിരിക്കുന്നത്. അതേസമയം ബുധനാഴ്ച ചില പാക് വിമാനങ്ങൾ ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിച്ചത് വ്യോമസേന തടഞ്ഞിരുന്നു.. പാകിസ്താന്റെ എഫ്. 16 പോർവിമാനം ഇന്ത്യൻ സൈന്യം വെടിവെച്ചിടുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മുതൽ അതിർത്തിയിൽ പാക് സൈന്യം ഷെല്ലാക്രമണം നടത്തിയിരുന്നു. ഗ്രാമീണരെ മറയാക്കിയുള്ള ഷെല്ലാക്രമണത്തിൽ അഞ്ച് സൈനികർക്ക് പരിക്കേറ്റു. ഇതിന് തിരിച്ചടിയായി ഇന്ത്യൻ സൈന്യം അഞ്ച് പാക് സൈനിക പോസ്റ്റുകൾ തകർത്തു. ഒട്ടേറെ പാക് സൈനികർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇതിനിടെ ബുധ്ഗാമിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണതായും റിപ്പോർട്ടുകളുണ്ടായി. അപകടത്തിൽ പൈലറ്റും കോ-പൈലറ്റും മരിച്ചതായും സാങ്കേതികതകരാറാണ് അപകടത്തിന് കാരണമെന്നും അധികൃതർ അറിയിച്ചു. അന്തരീക്ഷം കലുഷിതമായതോടെ കശ്മീരിലെയും പഞ്ചാബിലെയും വിമാനത്താവളങ്ങൾ അടച്ചിട്ടുണ്ട്. content highlights:india rejects pak claim of shooting down indian aircraft
from mathrubhumi.latestnews.rssfeed https://ift.tt/2GOmXnw
via
IFTTT
No comments:
Post a Comment