വിശാഖപട്ടണം; പ്രദേശിക കോൺഗ്രസ് വനിതാ നേതാവിനെ ഫ്ളാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 200 ഗ്രാം സ്വർണമാലയും മറ്റ് ചില സ്വർണനാണയങ്ങളും ഇവിടെ നിന്ന് മോഷണം പോയിട്ടുണ്ട്. ബോഗസമുദ്രം വിജയ റെഡ്ഡിയെ ആണ് ഫ്ളാറ്റിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഫ്ളാറ്റ് വിൽക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയും പുരുഷനും ഇവരെ വന്ന് കണ്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇവർ ഫ്ളാറ്റിന് 1.30 കോടി രൂപ വില പറഞ്ഞിരുന്നു. ജോലിയുടെ ആവശ്യത്തിനായി മറ്റൊരു സ്ഥലത്തേക്ക് പോകുകയാണെന്ന് പറഞ്ഞ് വിജയറെഡ്ഡിയുടെ ഫോണിൽ നിന്ന് ഭർത്താവിന് സന്ദേശം ലഭിച്ചിരുന്നു. തിങ്കളാഴ്ച്ച വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് വീട് പുറത്ത് നിന്ന് പൂട്ടിയ നിലയിൽ കണ്ടതിനെ തുടർന്ന് അടുത്ത വീട്ടിൽ കിടന്നുറങ്ങി. ചൊവ്വാഴ്ച്ച രാവിലെ നോക്കിയപ്പോഴും വീട് തുറന്നില്ല. ബന്ധുവിന്റെ കൈയ്യിൽ വീടിന്റെ മറ്റൊരു താക്കോലുണ്ടായിരുന്നു. ഇത് വാങ്ങി വീട് തുറന്ന് അകത്ത് കടന്നപ്പോഴാണ് കുളിമുറിയിൽവിജയയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. Content Highlight: Congress woman leader found dead at her flat
from mathrubhumi.latestnews.rssfeed https://ift.tt/2Egs78g
via
IFTTT
No comments:
Post a Comment