ആ സര്‍പ്രൈസിനായി കാത്തിരുന്നോളൂ... ഇന്ത്യയ്ക്ക് പാക് സൈന്യത്തിന്റെ മുന്നറിയിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 27, 2019

ആ സര്‍പ്രൈസിനായി കാത്തിരുന്നോളൂ... ഇന്ത്യയ്ക്ക് പാക് സൈന്യത്തിന്റെ മുന്നറിയിപ്പ്

ഇസ്ലാമാബാദ്: ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന സൂചനയുമായി പാകിസ്ഥാന്‍ സൈന്യം. പാക് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യക്ക് തീര്‍ച്ചയായും മറുപടി നല്‍കുമെന്നും അത് സര്‍പ്രൈസ് ആയിരിക്കുമെന്നും ഗഫൂര്‍ പറഞ്ഞു. ഇസ്ലാമാബാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ് ഗഫൂര്‍. സര്‍പ്രൈസിനായി കാത്തിരുന്നോളൂ. മറുപടി തീര്‍ച്ചയായും ഉണ്ടാകും. അത് തീര്‍ത്തും വ്യത്യസ്തമായിരിക്കും-ആസിഫ് ഗഫൂര്‍ പറഞ്ഞു. തിരിച്ചടി നല്‍കാന്‍ പാക് സൈന്യം തീരുമാനിച്ചു കഴിഞ്ഞു. കൃത്യസമയത്തു തന്നെ തിരിച്ചടിച്ചിരിക്കും. സൈന്യത്തെ വിപൂലികരിക്കാനുള്ള നടപടികള്‍ നടന്നുവരികയാണെന്നും ഗഫൂര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ യുദ്ധത്തിന്റെ വഴിയിലാണ്. നിങ്ങള്‍ക്ക് ഞങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ് ലക്ഷ്യമെങ്കില്‍, അതുതന്നെ ലഭിക്കും. സിവിലിയന്‍ ഏരിയകള്‍ ലക്ഷ്യമിട്ട് തീവ്രവാദ ഗ്രൂപ്പുകളെ ഒന്നടങ്കം ഇല്ലാതാക്കിയെന്ന് തെളിയിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും ഗഫൂര്‍ പറഞ്ഞു.

അതേസമയം നിയന്ത്രണ രേഖയില്‍ നിന്നും 4-5 നോട്ടിക്കല്‍ മൈല്‍ ദൂരം പിന്നിട്ട് ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ എത്തിയെന്ന കാര്യം ഗഫൂര്‍ സ്ഥിരീകരിച്ചു. ബുധനാഴ്ച പാകിസ്ഥാന്റെ പാര്‍ലമെന്റ് സംയുക്ത യോഗം വിളിച്ചിട്ടുണ്ട്. അതിനുശേഷം ചേരുന്ന നാഷണല്‍ കമാന്‍ഡ് അതോറിട്ടി യോഗത്തിലാകും തിരിച്ചടിയുടെ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുകയെന്നും പാക് സൈനിക വക്താവ് അറിയിച്ചു.



from mangalam.com https://ift.tt/2TevM01
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages