റിയാദ് : സൗദി അറേബ്യയിൽ ഹൗസ് ഡ്രൈവർമാർ, വീട്ടുജോലിക്കാർ തുടങ്ങി തൊഴിലുടമകളുടെ ചൂഷണങ്ങൾക്കിരയാകുന്ന ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് (കഫാല)മാറ്റാൻ അനുവദിക്കുമെന്ന് തൊഴിൽ - സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
ഗാർഹിക തൊഴിലാളികൾക്ക് മൂന്നു മാസത്തെ ശമ്പളം നൽകാതെ കുടിശ്ശിക വരുത്തുകയും ഗാർഹിക തൊഴിലാളികൾ സൗദിയിലെത്തി പതിനഞ്ചു ദിവസത്തിനകം എയർപോർട്ടിൽനിന്നോ അഭയ കേന്ദ്രങ്ങളിൽനിന്നോ സ്വീകരിക്കാതിരിക്കുക, പുതിയ താമസാനുമതി രേഖ(ഇഖാമ )യുണ്ടാക്കുന്നതിനും കൃത്യസമയത്ത് ഇഖാമ പുതുക്കി നൽകുന്നതിനും കാലതാമസം വരുത്തുക എന്നീ സാഹചര്യങ്ങളിലും ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് തൊഴിലുടമകളുടെ അനുമതി കൂടാതെ മാറ്റാവുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു.
കൂടാതെ ഗാർഹിക തൊഴിലാളികൾ ഒളിച്ചോടിയതായി വ്യാജ പരാതികൾ (ഹുറൂബാക്കൽ) നൽകുക , അടുത്ത ബന്ധുക്കളല്ലാത്തവർക്ക് ഗാർഹിക തൊഴിലാളികളെ കൈമാറി ചൂഷണം ചെയ്യൽ , ആരോഗ്യത്തിനും ജീവനും ഭീഷണിയായ ജോലികൾക്ക് നിയോഗിക്കൽ , തൊഴിലുടമയോ കുടുംബാംഗങ്ങളോ മോശമായി പെരുമാറൽ ,സ്‌പോൺസറുടെ യാത്രയോ ജയിൽവാസമോ മരണമോ കാരണമായി മൂന്നു മാസക്കാലം ശമ്പളം നൽകാതിരിക്കുക .
തൊഴിലാളികൾ നൽകുന്ന കേസുകൾ നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കൽ തുടങ്ങിയ കാരണങ്ങൾ ഉള്ള തൊഴിലാളികൾക്ക് സ്പോൺസർ ഷിപ്പ് മാറാവുന്നതാണ് .ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 19911 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
രാജ്യത്ത് നാല് ലക്ഷത്തിലധികം ഇന്ത്യക്കാരാണ് ഗാർഹിക മേഖലയിൽ ജോലി ചെയ്യുന്നത്. ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെ ഇതിൽ ബഹുഭൂരിപക്ഷവും മലയാളികളാണ് .
സൗദിയിൽ ഗാർഹിക മേഖലയിലെ സ്പോൺസർഷിപ്പ് മാറ്റം നൂറ് കണക്കിന് പ്രവാസി മലയാളികൾക്ക് ഗുണകരമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ചെറിയാൻ കിടങ്ങന്നൂർ.
from mangalam.com https://ift.tt/2Sr1F0J
via IFTTT
No comments:
Post a Comment