വിമാന ഭാഗങ്ങൾ പറക്കലിനിടെ താഴെ വീഴും; റഫാൽ വിഷയത്തിൽ എച്ച്എഎല്ലിനെതിരെ മന്ത്രി വി.കെ സിങ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 14, 2019

വിമാന ഭാഗങ്ങൾ പറക്കലിനിടെ താഴെ വീഴും; റഫാൽ വിഷയത്തിൽ എച്ച്എഎല്ലിനെതിരെ മന്ത്രി വി.കെ സിങ്

പൂണെ: റഫാൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്ക് അത്യാവശ്യമാണെന്നും വ്യോമസേനയുടെ ശേഷി വർധിപ്പിക്കാനാണ് 36 റഫാൽ വിമാനങ്ങൾ വാങ്ങുന്നതെന്നും കേന്ദ്രമന്ത്രി ജനറൽ വി.കെ. സിങ്. സർക്കാർ സംരംഭമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ(എച്ച്.എ.എൽ) ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം എച്ച്.എ.എൽ വിമാന ഭാഗങ്ങൾ പറക്കലിനിടയിൽതകർന്നുവീഴുന്ന അവസ്ഥയാണുള്ളതെന്നും പറഞ്ഞു. പൂണെയിൽ റഫാൽ ഇടപാടുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ ഈ പരാമർശം. എച്ച്.എ.എല്ലിന്റെ അവസ്ഥ എന്താണെന്ന് നോക്കൂ. നമ്മുടെ രണ്ട് പൈലറ്റുമാരാണ് അടുത്തിടെ അപകടത്തിൽ മരിച്ചത്. വിമാനത്തിന്റെ ഭാഗങ്ങൾ റൺവേയിൽ കൊഴിഞ്ഞുവീഴുന്ന അവസ്ഥയാണുള്ളത്. മറ്റുള്ളവർ പുതിയ പദ്ധതികൾ വികസിപ്പിക്കുമ്പോൾ എച്ച്.എ.എൽ മൂന്നരവർഷത്തോളം പിന്നിലായാണ് സഞ്ചരിക്കുന്നത്- വി.കെ. സിങ് പറഞ്ഞു. റഫാൽ ഇടപാടിൽ അനിൽ അംബാനിക്ക് മോദി സർക്കാർ ഒത്താശ ചെയ്തെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ ഇതൊരു ഫ്രഞ്ച് കമ്പനിയുമായുള്ള കരാറാണ്. ഓഫ്സെറ്റ് കമ്പനിയെ തീരുമാനിക്കുന്നത് അവരാണ്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന അവർ എങ്ങനെയാണ് നിലവാരമില്ലാത്ത എച്ച്.എ.എല്ലിനെ ഓഫ്സെറ്റ് കമ്പനിയായി തിരഞ്ഞെടുക്കുക. അവർ എച്ച്.എ.എല്ലിന്റെ നിലവാരത്തിൽ സംതൃപ്തരല്ലായിരുന്നു. പ്രതിപക്ഷം ആരോപിക്കുന്നതുപോലെ കേന്ദ്രസർക്കാരല്ല ഓഫ്സെറ്റ് കമ്പനിയെ തീരുമാനിച്ചതെന്നും വി.കെ. സിങ് വിശദീകരിച്ചു. ദേശീയ സുരക്ഷയെ ബാധിക്കുന്ന ഇത്തരം വിഷയങ്ങൾ രാഷ്ട്രീയവൽക്കരികരുതെന്നും റഫാൽ വിമാനങ്ങൾ സ്വന്തമാക്കിയില്ലെങ്കിൽ വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കുന്നതിന് തടസമാകുമെന്നും അദ്ദേഹം പറഞ്ഞു. റഫാൽ വിമാനങ്ങൾ വ്യോമസേനയ്ക്ക് അത്യാവശ്യമാണെന്ന് ആവർത്തിച്ച അദ്ദേഹം ഇക്കാര്യത്തിൽ പരസ്പരം പഴിചാരിയാൽ രാജ്യത്തിന്റെ പ്രതിരോധമേഖലയ്ക്ക് വൻ നഷ്ടം സംഭവിക്കുമെന്നും ചൂണ്ടിക്കാട്ടി. Content Highlights:rafale fighter jet deal; minister vk singh talks about hal capability and rafale deal


from mathrubhumi.latestnews.rssfeed http://bit.ly/2SKRMPO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages