ബി.ജെ.പി. എം.എല്‍.എയ്ക്കും പെണ്‍സുഹൃത്തിനും പൊതുവേദിയിൽ വെച്ച് ഭാര്യയുടെ മര്‍ദനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 14, 2019

ബി.ജെ.പി. എം.എല്‍.എയ്ക്കും പെണ്‍സുഹൃത്തിനും പൊതുവേദിയിൽ വെച്ച് ഭാര്യയുടെ മര്‍ദനം

മുംബൈ: മഹാരാഷ്ട്രയിലെ ബി.ജെ.പി. എം.എൽ.എയെയും ഒപ്പം താമസിച്ചിരുന്ന യുവതിയെയും എം.എൽ.എയുടെ ഭാര്യ പരസ്യമായി മർദിച്ചു. യാവത്മാൽ എം.എൽ.എ രാജു തോഡ്സാമിനെയും സുഹൃത്ത് പ്രിയ ഷിൻഡെയുമാണ് രാജു തോഡ്സാമിന്റെ ഭാര്യ അർച്ചന തോഡ്സാം പൊതുവേദിയിൽ വെച്ച് പരസ്യമായി തല്ലിയത്. കഴിഞ്ഞദിവസം പന്ധർഖവ്ഡയിൽ എം.എൽ.എയുടെ ജന്മദിനാഘോഷം നടക്കുന്നതിനിടെയായിരുന്നു സംഭവം. ബി.ജെ.പി. എം.എൽ.എയായ രാജു തോഡ്സാമും ബി.ജെ.പി. പ്രവർത്തകയായ പ്രിയങ്ക ഷിൻഡെയും നിലവിൽ ഒരുമിച്ചാണ് താമസം. എന്നാൽ അർച്ചന തോഡ്സാമുമായുള്ള ബന്ധം നിയമപരമായി വേർപ്പെടുത്താതെയായിരുന്നു എം.എൽ.എ സുഹൃത്തിനൊപ്പം താമസം ആരംഭിച്ചത്. ഇതിനിടെയാണ് അർച്ചന തോഡ്സാം എം.എൽ.എയുടെ ജന്മദിനാഘോഷവേദിയിൽ പ്രതിഷേധവുമായെത്തിയത്. എം.എൽ.എയുടെ ജന്മദിനത്തോട് അനുബന്ധിച്ച് പാർട്ടി പ്രവർത്തകർ ഗ്രാമത്തിൽ കബഡി ടൂർണമെന്റ് സംഘടിപ്പിച്ചിരുന്നു. ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങിനുശേഷം ജന്മദിനാഘോഷ പരിപാടിയും ഒരുക്കി. തുടർന്ന് കബഡി മത്സരത്തിനുശേഷം എം.എൽ.എ കേക്ക് മുറിക്കുമ്പോളായിരുന്നു ഭാര്യയുടെ രംഗപ്രവേശം. ആഘോഷവേദിയിലേക്ക് ഓടിയെത്തിയ അർച്ചന തോഡ്സാം പ്രിയങ്ക ഷിൻഡെയെയാണ് ആദ്യം കൈകാര്യം ചെയ്തത്. ചെരിപ്പൂരി പ്രിയങ്കയെ തലങ്ങുംവിലങ്ങും അടിക്കുകയായിരുന്നു. ഇതിനിടെ പ്രിയങ്കയെ രക്ഷിക്കാനെത്തിയ എം.എൽ.എയ്ക്കും ഭാര്യയുടെ മർദനമേറ്റു. സംഭവം എന്തെന്നറിയാതെ ആളുകൾ ഓടിക്കൂടിയതോടെ രംഗം കൂടുതൽ വഷളായി. പിന്നീട് സ്ഥലത്തുണ്ടായിരുന്ന പോലീസുകാർ ഇടപെട്ടാണ് അർച്ചനയെ പിന്തിരിപ്പിച്ചത്. സംഭവത്തിനുശേഷം സാരമായി പരിക്കേറ്റ പ്രിയങ്ക ഷിൻഡെ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. അർച്ചന തോഡ്സാമുമായുള്ള ബന്ധത്തിൽ രാജു തോഡ്സാമിന് രണ്ടു കുട്ടികളുണ്ട്. ഇവരുമായുള്ള വിവാഹബന്ധം നിയമപരമായി വേർപ്പെടുത്താതെയാണ് എം.എൽ.എ പ്രിയങ്ക ഷിൻഡെയോടൊപ്പം താമസം തുടങ്ങിയത്. അതേസമയം എം.എൽ.എയ്ക്കും പ്രിയങ്ക ഷിൻഡെയ്ക്കും മർദനമേറ്റ സംഭവത്തിൽ പരാതിയൊന്നും ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഇതിനിടെ പ്രധാനമന്ത്രി ഫെബ്രുവരി 16-ന് പന്ധാർഖവ്ഡയിൽ സന്ദർശനം നടത്താനിരിക്കെ ഇത്തരമൊരു സംഭവമുണ്ടായത് ബി.ജെ.പിക്കും നാണക്കേടായി. കഴിഞ്ഞദിവസത്തെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാജു തോഡ്സാമിനെ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽനിന്ന് ഒഴിവാക്കിയേക്കുമെന്നാണ് സൂചന. Content Highlights:bjp mla and girl friend thrashed by his wife in maharashtra


from mathrubhumi.latestnews.rssfeed http://bit.ly/2DEir7m
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages