കടം തിരിച്ചടയ്ക്കാമെന്ന് പറഞ്ഞിട്ടും സ്വീകരിക്കാത്തത് എന്തു കൊണ്ട്? മോദിയോട് മല്ല്യ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 14, 2019

കടം തിരിച്ചടയ്ക്കാമെന്ന് പറഞ്ഞിട്ടും സ്വീകരിക്കാത്തത് എന്തു കൊണ്ട്? മോദിയോട് മല്ല്യ

ലണ്ടൻ: വായ്പയായി എടുത്ത പണം മുഴുവൻ തിരിച്ചടയ്ക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടും അത്സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ട് ബാങ്കുകൾക്ക് നിർദേശം നൽകുന്നില്ലെന്ന് വിവാദ മദ്യ വ്യവസായി വിജയ് മല്യ. ട്വിറ്ററിലൂടെയായിരുന്നു മല്യയുടെ പ്രതികരണം. പാർലമെന്റിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം തന്റെ ശ്രദ്ധ ആകർഷിച്ചു. അദ്ദേഹം തീർച്ചയായും മികച്ച പ്രസംഗകനാണ്. പ്രസംഗത്തിൽ അദ്ദേഹം 9000 കോടിയുമായി കടന്നുകളഞ്ഞ ഒരാളെ കുറിച്ച് പേര് വ്യക്തമാക്കാതെ പരാമർശിച്ചു. വാർത്തകളിലൂടെ എനിക്ക് മനസ്സിലായത് അത് ഞാനാണെന്നാണ്. മല്യ ട്വീറ്റ് ചെയ്തു. The Prime Ministers last speech in Parliament was brought to my attention. He certainly is a very eloquent speaker. I noticed that he referred to an unnamed person who “ran away” with 9000 crores. Given the media narrative I can only infer that reference is to me. — Vijay Mallya (@TheVijayMallya) February 14, 2019 രണ്ടാമത് ചെയ്ത ട്വീറ്റിലാണ് തന്റെ പണം സ്വീകരിക്കാൻ ബാങ്കുകൾക്ക് എന്തുകൊണ്ട് നിർദേശം നൽകുന്നില്ല എന്ന ചോദ്യം മല്യ ഉന്നയിച്ചത്. താൻ പണം തിരിച്ച് നൽകാമെന്ന് പറഞ്ഞിട്ടുണ്ട്. അത് സ്വീകരിക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകിയാൽകിങ്ഫിഷറിന് കടം നൽകിയ പൊതുപണം തിരിച്ചുപിടിച്ചു എന്ന അവകാശവാദമെങ്കിലും പ്രധാനമന്ത്രിക്ക് നടത്താമല്ലോ എന്നും മല്യ പരിഹസിച്ചു. മല്യയെ ഇന്ത്യക്ക് കൈമാറാനുള്ള കരാറിൽ യു.കെ ആഭ്യന്തര മന്ത്രാലയം ഒപ്പുവെച്ച സാഹചര്യത്തിൽ കൂടിയാണ് മല്യയുടെ പ്രതികരണം. കർണാടക ഹൈക്കോടതിക്ക് മുന്നിൽ ഈ പരാതികൾ തീർപ്പാക്കാനുള്ള നിർദേശം താൻ മുന്നോട്ട് വെച്ചിട്ടുണ്ടെന്നും തുടർന്നുള്ള ട്വീറ്റിൽ മല്യ അവകാശപ്പെട്ടു. ഇത് ബാലിശമെന്ന് പറഞ്ഞ് തള്ളിക്കളയാനാവില്ല. ഇത് സുവ്യക്തവും ആത്മാർത്ഥവും സത്യസന്ധവും പ്രായോഗികവുമായ വാഗ്ദാനമാണ്. കിങ്ഫിഷറിന് കടം നൽകിയ പണം എന്തുകൊണ്ട് ബാങ്കുകൾ തിരിച്ച് സ്വീകരിക്കുന്നില്ല എന്ന ചോദ്യവും മല്യ ആവർത്തിച്ചു. Following on from my earlier tweet, I respectfully ask why the Prime Minister is not instructing his Banks to take the money I have put on the table so he can at least claim credit for full recovery of public funds lent to Kingfisher. — Vijay Mallya (@TheVijayMallya) February 14, 2019 ബാങ്കുകളിൽ നിന്ന് വായ്പയായി എടുത്ത പണം മുഴുവൻ തിരിച്ചടയ്ക്കാൻ തയ്യാറാണെന്നും ദയവായി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മല്യ മുമ്പ് ട്വീറ്റ് ചെയ്തിരുന്നു.പണം തിരികെ അടയ്ക്കാമെന്ന് കർണാടക ഹൈക്കോടതിയിലടക്കം അറിയിച്ചിട്ടും തനിക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നുംമല്യ മുമ്പും ആരോപിച്ചിരുന്നു. രാജ്യത്തെ വിവിധ ബാങ്കുകളിൽ വായ്പയെടുത്ത് പണം തിരിച്ചടയ്ക്കാതെ 2016 മാർച്ചിലാണ് മല്യ ബ്രിട്ടനിലേക്ക് കടന്നത്. പലിശയടക്കം 9000 കോടി രൂപയുടെ ബാധ്യതയാണ് ബാങ്കുകളിൽ മല്യയ്ക്കുള്ളത്. content highlights: Why is Modi not instructing banks to accept money I am offering, asks Vijay Malya


from mathrubhumi.latestnews.rssfeed http://bit.ly/2Sw9CGS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages