ന്യൂഡൽഹി: അനിൽ അംബാനിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിലെ കോടതി ഉത്തരവിൽ തിരുത്തൽനടത്തിയതിന് രണ്ട് ജീവനക്കാരെ സുപ്രീംകോടതി പിരിച്ചുവിട്ടു. ഭരണഘടനയിലെ പ്രത്യേക അധികാരം ഉപയോഗിച്ച് കോർട്ട് മാസ്റ്റർമാരായ മാനവ് ശർമ്മ, തപൻകുമാർ ചക്രവർത്തി എന്നിവരെയാണ് പിരിച്ചുവിട്ടത്. ഇരുവരും അസിസ്റ്റന്റ് രജിസ്ട്രാർ റാങ്കിലുള്ളവരാണ്. ബുധനാഴ്ച വൈകീട്ടോടെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയാണ് നടപടിയെടുത്തത്. റിലയൻസ് ജിയോയ്ക്ക് ആസ്തികൾ വിറ്റവകയിൽ 550 കോടി രൂപ നൽകിയില്ലെന്ന എറിക്സൺ ഇന്ത്യയുടെ കോടതിയലക്ഷ്യ കേസിൽ റിലയൻസ് കോം ഉടമ അനിൽ അംബാനി നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ജനുവരി ഏഴിന് ജസ്റ്റിസുമാരായ ആർ.എഫ്.നിരമാൻ വിനീത് സാറൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. എന്നാൽ അന്ന് വൈകീട്ട് സുപ്രീംകോടതി വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത ഉത്തരവിൽ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് അനിൽ അംബാനിക്ക് ഇളവ് നൽകിയതായാണ് ഉണ്ടായിരുന്നത്. ജനുവരി 10-ന് ഈ വൈരുദ്ധ്യം എറിക്സൺ ഇന്ത്യയുടെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചു. തുടർന്ന് സുപ്രീംകോടതി നടത്തിയ പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് രണ്ട് ജീവനക്കാരെ പിരിച്ചുവിട്ടത്. സംഭവത്തിൽ കൂടൂതൽ അന്വേഷണം നടക്കുന്നതായാണ് സൂചന. തുറന്ന കോടതിയിലോ ജഡ്ജിമാരുടെ ചേംബറുകളിലോ നടത്തിയ ഉത്തരവുകൾ പുറത്ത് എത്തിക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം കോർട്ട് മാസ്റ്റർമാർക്കാണ്. അതേ സമയം എറിക്സൺ ഇന്ത്യയുടെ കോടതിയലക്ഷ്യ കേസിൽ ചൊവ്വാഴ്ചയും ബുധനാഴ്ചയും അനിൽ അംബാനി സുപ്രീംകോടതിയിൽ ഹാജാരായിരുന്നു. Content Highlights:Supreme Court sacks 2 of its own over change in order on Ambani
from mathrubhumi.latestnews.rssfeed http://bit.ly/2N9xpXq
via
IFTTT
No comments:
Post a Comment