സ്ത്രീകള്‍ സ്റ്റേജില്‍ കയറിയത് മഹല്ല് കമ്മിറ്റിയെ ചൊടിപ്പിച്ചു; തൃത്താലയിലെ വിവാദ സംഭവം ഇങ്ങനെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 14, 2019

സ്ത്രീകള്‍ സ്റ്റേജില്‍ കയറിയത് മഹല്ല് കമ്മിറ്റിയെ ചൊടിപ്പിച്ചു; തൃത്താലയിലെ വിവാദ സംഭവം ഇങ്ങനെ

കോഴിക്കോട്: കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവത്തെക്കുറിച്ചാണ് തൃത്താല ആലൂർ സ്വദേശിയായ ഡാനിഷ് റിയാസ് കഴിഞ്ഞദിവസം ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. വിവാഹസൽക്കാരത്തിൽ സ്ത്രീകൾ മൈക്ക് ഉപയോഗിച്ചതിനും കുട്ടികൾ നൃത്തം ചെയ്തതിനും സംഗീതോപകരണങ്ങൾ ഉപയോഗിച്ചതിനും തന്റെ കുടുംബത്തിന് മഹല്ല് കമ്മിറ്റി ബഹിഷ്കരണം ഏർപ്പെടുത്തിയെന്നായിരുന്നു ഡാനിഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. ഒന്നരമാസമായി തുടരുന്ന ഈ ബഹിഷ്കരണത്തിൽ മഹല്ല് കമ്മിറ്റി തീരുമാനം മയപ്പെടുത്താതിനാലായിരുന്നു സംഭവം പുറംലോകത്തെ അറിയിക്കാൻ ഡാനിഷ് തീരുമാനമെടുത്തത്. ഡാനിഷിന്റെ ഫെയ്സ്ബുക്കിലെ തുറന്ന കത്ത് വൈറലായപ്പോൾ ദേശീയമാധ്യമങ്ങളിലടക്കം മഹല്ല് കമ്മിറ്റിയുടെ ബഹിഷ്കരണം വാർത്തയാവുകയും ചെയ്തു. തൃത്താല ആലൂർ സ്വദേശി ഡാനിഷ് റിയാസിന്റെ സഹോദരന്റെ വിവാഹസൽക്കാരത്തിൽ സ്ത്രീകൾ സ്റ്റേജിൽ കയറി മൈക്ക് ഉപയോഗിച്ചതും ഫോട്ടോയെടുത്തതുമാണ് ആലൂർ മഹല്ല് കമ്മിറ്റിയെ ചൊടിപ്പിച്ചത്. വിവാഹചടങ്ങിൽ വാദ്യോപകരണങ്ങൾ ഉപയോഗിച്ചതും കുട്ടികൾ നൃത്തംചെയ്തതും മഹല്ല് കമ്മിറ്റിയുടെ കാഴ്ചപ്പാടിൽ പൊറുക്കാനാവാത്ത തെറ്റുമായി. ഈ സംഭവത്തിന്റെ പേരിലാണ് ആലൂർ മഹല്ല് കമ്മിറ്റി ഡാനിഷ് റിയാസിന്റെ കുടുംബത്തെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തത്. ഇക്കാര്യം അവർ സഹോദരനെ നേരിട്ട് വിളിപ്പിച്ച് അറിയിക്കുകയും ചെയ്തു. ഇതിനുപുറമേ ജുമുഅയ്ക്ക് ശേഷം കുടുംബത്തെ അപമാനിക്കുംവിധം പള്ളിയിലെ ഖത്തീബ് വിഷയത്തിൽ പരസ്യമായി സംസാരിച്ചെന്നും ഡാനിഷ് പറഞ്ഞു.എന്നാൽ ഡാനിഷിന്റെ കുടുംബത്തിന് മഹല്ല് കമ്മിറ്റി ഒരുതരത്തിലുള്ള വിലക്കോ ബഹിഷ്കരണമോ ഏർപ്പെടുത്തിയിട്ടില്ലെന്ന് ആലൂർ മഹല്ല് കമ്മിറ്റി സെക്രട്ടറി അസീസ് ആലൂർമാതൃഭൂമി ഡോട്ട്കോമിനോട് പ്രതികരിച്ചു.ഡാനിഷിന്റെ ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലൂർ മഹല്ലിൽ പുതിയ ഖത്തീബ് വന്നതിനുശേഷമാണ് ഇത്തരത്തിലുള്ള ബഹിഷ്കരണങ്ങളും നിയമങ്ങളും ഏർപ്പെടുത്തിയതെന്നും ഡാനിഷ് മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. മുസ്ലീം വിവാഹ ചടങ്ങുകളിൽ ഗാനമേളയോ വാദ്യോപകരണങ്ങൾ വായിക്കുന്നതോ പാടില്ലെന്നും സ്ത്രീകൾ സ്റ്റേജിൽ കയറി ഫോട്ടോയെടുക്കരുതെന്നുമാണ് മഹല്ല് കമ്മിറ്റിയുടെ നിർദേശം. അതിനാൽ പ്രദേശത്തെ മിക്ക മുസ്ലീം വിവാഹങ്ങളിലും മഹല്ല് കമ്മിറ്റിയെ ഭയന്ന് ഇത്തരം ആഘോഷങ്ങൾ സംഘടിപ്പിക്കാറില്ലെന്നും ഡാനിഷ് പറയുന്നു. രണ്ടര വർഷം മുൻപ് തന്റെ വിവാഹചടങ്ങിലും ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിച്ചിരുന്നു. അന്ന് മഹല്ല് കമ്മിറ്റി ഇടപെട്ട് അതെല്ലാംനിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ ആ പരിപാടി അലങ്കോലപ്പെടുത്തി. ഇതിനാലാണ് സഹോദരന്റെ വിവാഹം മഹല്ലിൽനിന്ന് 13 കിലോമീറ്റർ അകലെ എടപ്പാളിലെ ഓഡിറ്റോറിയത്തിൽ നടത്താൻ തീരുമാനിച്ചത്. തന്റെ സ്വന്തം താത്പര്യപ്രകാരമായിരുന്നു വാദ്യോപകരണങ്ങൾ ഉൾപ്പെടെയുള്ള എല്ലാ പരിപാടികളും ഒരുക്കിയത്. ആഘോഷത്തിനിടെ കുട്ടികൾ നൃത്തം ചെയ്യുകയും കുടുംബത്തിലെ സ്ത്രീകൾ ഫോട്ടോയെടുക്കുകയും ചെയ്തു. എന്നാൽ വിവാഹസൽക്കാരത്തിന് ശേഷം മഹല്ല് കമ്മിറ്റി ഇതിനെചൊല്ലി എന്റെ കുടുംബത്തിന് ബഹിഷ്കരണം ഏർപ്പെടുത്തുകയായിരുന്നു- ഡാനിഷ് വിശദീകരിച്ചു. തന്റെ കുടുംബാംഗങ്ങൾ മതവിശ്വാസികളാണെന്നും അതിനാൽ മഹല്ല് കമ്മിറ്റിയുടെ തീരുമാനം അവരെ വിഷമിപ്പിക്കുകയാണെന്നും ഡാനിഷ് പറഞ്ഞു. സംഭവത്തിനുശേഷം തന്റെ വീട്ടിൽനിന്ന് പള്ളിയിലേക്കുള്ള മാസവരിസംഖ്യ വാങ്ങാറില്ല. ഉസ്താദുമാർക്ക് നൽകിയിരുന്ന ഭക്ഷണം വേണ്ടെന്ന് പറഞ്ഞു. കുടുംബവുമായി മഹല്ല് വാസികൾ സഹകരിക്കരുതെന്നാണ് ആഹ്വാനം. ഇത് കുടുംബത്തിന് വളരേയേറെ വിഷമമുണ്ടാക്കുന്നു. എല്ലാം തന്റെ താത്പര്യപ്രകാരമാണ് സംഘടിപ്പിച്ചതെന്നും തനിക്കെതിരേ നടപടി സ്വീകരിച്ചാൽ പ്രശ്നമില്ലെന്നും കാണിച്ച് സഹോദരൻ മഹല്ല് കമ്മിറ്റിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഒന്നരമാസം പിന്നിട്ടിട്ടും കമ്മിറ്റി തീരുമാനത്തിൽനിന്ന് പിന്മാറിയിട്ടില്ല. അതിനാലാണ് ഇക്കാര്യം സമൂഹത്തെ അറിയിക്കണമെന്ന് തോന്നിയത്- ഡാനിഷ്പറഞ്ഞു. ഡിസംബർ 28-നായിരുന്നു ഡാനിഷിന്റെ സഹോദരൻ ഷഹാസിന്റെയും കുറ്റിപ്പുറം സ്വദേശിനി നസ്വയുടെയും വിവാഹം. തൃത്താല ആലൂർ സ്വദേശിയും ബിസിനസുകാരനുമായ ഡാനിഷ് റിയാസ് കൊച്ചിയിലാണ് താമസം. അതേസമയം ഡാനിഷിന്റെ കുടുംബത്തിനെതിരേ ഒരുതരത്തിലുള്ള വിലക്കോ ബഹിഷ്കരണമോ ഏർപ്പെടുത്തിയിട്ടില്ലെന്നാണ് മഹല്ല് കമ്മിറ്റിയുടെ വിശദീകരണം. ഡാനിഷിന്റെ ആരോപണങ്ങൾ തെറ്റാണെന്നും സ്ത്രീകൾ ഫോട്ടോയെടുക്കുന്നതിനും മൈക്ക് ഉപയോഗിക്കുന്നതിനും വിലക്കില്ലെന്നുംമഹല്ല് കമ്മിറ്റി സെക്രട്ടറി അസീസ് ആലൂർപറഞ്ഞു.വിവാഹചടങ്ങുകളിൽ ഗാനമേള, ആഡംബരം, മദ്യസത്കാരം തുടങ്ങിയവയൊന്നും പാടില്ലെന്ന് മഹല്ല് കമ്മിറ്റി നേരത്തെ തീരുമാനമെടുത്തതാണ്. മതവിശ്വാസത്തിന് എതിരായ ഇത്തരം ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് എല്ലാവർക്കും നിർദേശവും നൽകിയിട്ടുണ്ട്. നേരത്തെ ഡാനിഷിന്റെ വിവാഹചടങ്ങിൽ ഗാനമേള ഉൾപ്പെടെ നടന്നപ്പോൾ അവർക്ക് മുന്നറിയിപ്പ് നൽകിയതാണ്. തുടർന്ന് അവർ അതിൽ ഖേദംപ്രകടിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ഡിസംബറിൽ ഡാനിഷിന്റെ സഹോദരന്റെ വിവാഹത്തിലും ഇത്തരം പരിപാടികളുണ്ടായി. ഇതിനെതുടർന്നാണ് ഡാനിഷിന്റെ പിതാവിന്റെ ജ്യേഷ്ഠൻ പ്രസിഡന്റായ മഹല്ല് കമ്മിറ്റി ഡാനിഷിന്റെ വീട്ടിൽനിന്ന് മാസവരിസംഖ്യ വാങ്ങേണ്ടതില്ലെന്നും ഉസ്താദുമാരുടെ ഭക്ഷണം വേണ്ടെന്നുവയ്ക്കാനും തീരുമാനമെടുത്തത്. എന്നാൽ ഇതൊന്നും പരസ്യമായി പ്രസ്താവിക്കുകയോ എഴുതി നൽകുകയോ ചെയ്തിട്ടില്ല.സംഭവത്തിൽ തെറ്റുപറ്റിയെന്ന് അവരുടെ കുടുംബം സമ്മതിക്കുകയും ചെയ്തു. ഡാനിഷാണ് എല്ലാ കാര്യങ്ങളും ചെയ്തെന്നും അദ്ദേഹത്തിന്റെ നടപടികളിൽ തങ്ങൾക്ക്ഉത്തരവാദിത്തമില്ലെന്നുമാണ് സഹോദരൻ അറിയിച്ചത്- അസീസ് വിശദീകരിച്ചു. പള്ളിയിൽ ജുമുഅ നമസ്ക്കാരത്തിനുശേഷം ഡാനിഷിന്റെ കുടുംബത്തെ അപമാനിക്കുംവിധം ഖത്തീബ് സംസാരിച്ചെന്ന ആരോപണവും മഹല്ല് കമ്മിറ്റി സെക്രട്ടറി അസീസ് നിഷേധിച്ചു. വിവാഹചടങ്ങിനിടെ ഗാനമേള ഉൾപ്പെടെയുള്ള പരിപാടികൾ നടത്തുന്നത് തെറ്റാണെന്നും ഇത്തരം പരിപാടികൾ പാടില്ലെന്നും ഒരു ഉപദേശത്തിന്റെരീതിയിലാണ് ഖത്തീബ് സംസാരിച്ചത്. ഡാനിഷിന്റെ കുടുംബത്തെ പേരെടുത്ത് പറഞ്ഞിട്ടില്ല. കമ്മിറ്റി അവരുടെ കുടുംബത്തിന് ഊരുവിലക്ക് ഏർപ്പെടുത്താൻ ഒരിക്കലും തീരുമാനിച്ചിട്ടില്ല. രണ്ടുതവണയും മഹല്ല് കമ്മിറ്റിയുടെ നിർദേശം ലംഘിച്ചതിനാൽ അവരുമായി തത്കാലം സഹകരിക്കേണ്ടെന്ന് മാത്രമാണ് തീരുമാനിച്ചത്. അത് ദീർഘകാലം തുടരാനൊന്നും തീരുമാനമുണ്ടായിരുന്നില്ല. ഡാനിഷിന്റെ കുടുംബാംഗങ്ങൾ പള്ളിയിൽ വരുന്നതിനോ പ്രദേശത്തെ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനോ ഒരു വിലക്കുമില്ല. കഴിഞ്ഞദിവസവും ആ സഹോദരൻ തന്നോടൊപ്പം ഒരു നിക്കാഹിൽ പങ്കെടുത്തതാണ്- അസീസ് പറഞ്ഞു. ഡാനിഷിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആവർത്തിച്ച അസീസ് സംഭവത്തിൽ കമ്മിറ്റി കൂടി വിശദമായി ചർച്ച ചെയ്യുമെന്നും വ്യക്തമാക്കി. Content Highlights:trithal aloor mahallu committee ostracised muslim family; danish riyas and aloor mahallu explains about the issue.


from mathrubhumi.latestnews.rssfeed http://bit.ly/2N9BsD6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages