തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ മുന്‍ഗണന പഠനത്തിന്; ബംഗാളിലെ ഉച്ചഭാഷിണി നിരോധനം ശരിവച്ച് സുപ്രീം കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 11, 2019

തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ മുന്‍ഗണന പഠനത്തിന്; ബംഗാളിലെ ഉച്ചഭാഷിണി നിരോധനം ശരിവച്ച് സുപ്രീം കോടതി

ന്യുഡല്‍ഹി: പശ്ചിമ ബംഗാളില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗം നിരോധിച്ച് 2013ല്‍ മമത ബാനര്‍ജി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ബംഗാള്‍ ഘടകം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. സ്‌കൂള്‍ പരീക്ഷകള്‍ നടക്കുന്ന സമയത്ത് റസിഡന്‍ഷ്യല്‍, വിദ്യാഭ്യാസ മേഖലകളില്‍ ഉച്ചഭാഷിണികളുടെ ഉപയോഗം നിരോധിക്കുന്നതായിരുന്നു ഉത്തരവ്.

കുട്ടികളുടെ പഠനമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ പ്രധാന്യമര്‍ഹിക്കുന്നതെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ഉത്തരവിന്റെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. ബി.ജെ.പിയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തടയിടാന്‍ ബോധപൂര്‍വ്വം കൊണ്ടുവന്ന ഉത്തരവാണിതെന്നും പൊതുതെരഞ്ഞെടുപ്പില്‍ പിന്തുണ ലഭിക്കാന്‍ വേണ്ടിയാണെന്നും ബി.ജെ.പി ഹര്‍ജിയില്‍ കുറ്റപ്പെടുത്തിയിരുന്നു.

പരീക്ഷാകാലത്ത് ശബ്ദ മലിനീകരണം തടയാന്‍ സര്‍ക്കാരിന് നടപടികള്‍ സ്വീകരിക്കാം. എന്നാല്‍ റസിഡന്‍ഷ്യല്‍ മേഖലയിലെ പരിപൂര്‍ണ്ണമായ നിരോധനത്തെയാണ് വിമര്‍ശിക്കുന്നതെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടി. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനത്തിനും അനുമതി വേണമെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ പ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഘനിക്കുന്നതാണ് സര്‍ക്കാര്‍ ഉത്തരവെന്നും ബി.ജെ.പി ആരോപിക്കുന്നു. ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും നേര്‍ക്കുനേര്‍ മാറ്റുരയ്ക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രചാരണം ഊര്‍ജിതമാവുകയാണ്. ബി.ജെ.പിയുടെ രഥയാത്രയ്ക്ക് മമത അനുമതി നിഷേധിച്ചതും വിഷയത്തിലിടപെടാന്‍ കോടതി വിസമ്മതിച്ചതും വലിയ തിരിച്ചടിയായിരുന്നു.



from mangalam.com http://bit.ly/2SqzGTR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages