ഞങ്ങള്‍ക്ക് ജാതിയില്ല, ആരങ്കിലും ജാതി പറഞ്ഞാല്‍ അവനെ അടിച്ചിരിക്കും- വീണ്ടും നിതിന്‍ ഗഡ്കരി റോക്‌സ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 11, 2019

ഞങ്ങള്‍ക്ക് ജാതിയില്ല, ആരങ്കിലും ജാതി പറഞ്ഞാല്‍ അവനെ അടിച്ചിരിക്കും- വീണ്ടും നിതിന്‍ ഗഡ്കരി റോക്‌സ്

പുണെ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉന്നമിട്ട് വീണ്ടും നേരിട്ടുള്ള പരാമർശവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി രംഗത്ത്. ഞങ്ങൾ ജാതിയിൽ വിശ്വസിക്കുന്നില്ല. എനിക്ക് നിങ്ങളെക്കുറിച്ച് അറിയില്ല. ആരെങ്കിലും ജാതിപറഞ്ഞാൽ അവരെ അടിക്കുമെന്ന് താൻ മുന്നറിയിപ്പ് നൽകിട്ടുണ്ട്. അതുകൊണ്ട് ഇവിടുത്തെ അഞ്ചുജില്ലകളിലും ജാതിക്ക് സ്ഥാനമില്ല. ഗഡ്കരി പറഞ്ഞു. പുണെയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗഡ്കരി. പ്രധാനമന്ത്രി നരേന്ദ്രമോദി പലപ്പോഴും താൻ പിന്നാക്കക്കാരനാണെന്ന് പ്രസംഗങ്ങളിൽ എടുത്തുപറയാറുണ്ട്. ഇതാണ് പുതിയ തീപ്പൊരിക്ക് വഴിമരുന്നിട്ടത്. ഗഡ്കരിയുടെ പരാമർശത്തെ മോദിക്കെതിരായ വിമർശനമെന്നാണ് മധ്യപ്രദേശ് കോൺഗ്രസ് ട്വീറ്റ് ചെയ്തത്. ബിജെപിയുടെ രാഷ്ട്രീയത്തിനെതിരെയാണ് ഗഡ്കരിയുടെ പരാമർശമെന്നും ഹനുമാന്റെ പേരിൽ വോട്ട് ചോദിക്കുന്നവരെ അടിക്കാൻ ഗഡ്കരി തയ്യാറാവുമോയെന്ന് കോൺഗ്രസ് ചോദിക്കുന്നു. ഹനുമാന്റെ ജാതി സംബന്ധിച്ച് നിരവധി ബിജെപി നേതാക്കൾ പരാമർശങ്ങൾ നടത്തിയിരുന്നു. ഹനുമാൻ ദളിതനാണെന്നും അതല്ല ജാട്ട് സമുദായത്തിൽ പെട്ട ആളായിരുന്നുവെന്നും മുസ്ലീമായിരുന്നുവെന്നും വരെ ചില ബിജെപി നേതാക്കൾ തട്ടിവിട്ടിരുന്നു. ഇത് പരോക്ഷമായി സൂചിപ്പിച്ചാണ് മധ്യപ്രദേശ് കോഗ്രസ് ഘടകത്തിന്റെ ട്വീറ്റ്. ഇതിനുമുമ്പും ഗഡ്കരിയുടെ പരാമർശങ്ങൾ മോദിക്കതിരായ വിമർശനത്തിനായി കോൺഗ്രസ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സ്വന്തം വീട് നന്നായി നോക്കാനറിയാത്ത ഒരാൾക്ക് രാജ്യം പരിപാലിക്കാൻ സാധിക്കില്ലെന്ന ഗഡ്കരിയുടെ പരാമർശം കോൺഗ്രസ് മോദിക്കെതിരെ ഉപയോഗിച്ചിരുന്നു. Content Highlights:I have warned everybody that if anyone talks about caste, I will thrash him- Nithin Gadkari


from mathrubhumi.latestnews.rssfeed http://bit.ly/2SnO7rM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages