മുംബൈ: ഇരുപത് കൊല്ലമായി കാർ മോഷണം നടത്തിയിരുന്ന ആളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ടാക്സി കാർ സർവീസ് നടത്തിയിരുന്ന ഇയാൾ മോഷ്ടിച്ച കാറുകളിൽ നിന്ന് വേണ്ട ഭാഗങ്ങൾ അഴിച്ചെടുത്ത് സ്വന്തം കാറുകളിൽ വെച്ചു പിടിപ്പിക്കുന്നത് പതിവായിരുന്നു. മുഹമ്മദ് കാമിൽ നൂർ മുഹമ്മദ് അൻസാരിയെന്ന അറുപത്തഞ്ചുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാൽപതിലധികം കാർ മോഷണക്കേസുകൾ ഇയാൾക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്തു. ഇയാൾക്ക് സ്വന്തമായി നാല് കാറുകളുണ്ട്. നാൽപത് കൊല്ലമായി ഇയാൾ ടാക്സി സർവീസ് നടത്തിവരുന്നതായി പോലീസ് അറിയിച്ചു. ടാക്സി സർവീസ് ഇരുപത്തിനാല് മണിക്കൂറും ലഭ്യമായിരുന്നു. ഇയാളുടെ ടാക്സികൾക്ക് പുതിയ സാധനങ്ങൾ ആവശ്യമായി വന്നാൽ പുതിയവ വാങ്ങാൻ ഇയാൾ കൂട്ടാക്കിയിരുന്നില്ല. പകരം ജനത്തിരക്ക് കുറഞ്ഞയിടങ്ങളിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കടത്തി കൊണ്ടുവരികയായിരുന്നു ഇയാളുടെ പതിവ്. ആവശ്യമുള്ള സാധനങ്ങൾ അഴിച്ചെടുത്ത ശേഷം വാഹനങ്ങൾ ആക്രിക്കച്ചവടക്കാർക്ക് വിറ്റിരുന്നു.ഇയാൾക്ക് രണ്ട് വീടുകളും സ്വന്തമായുണ്ടായിരുന്നു. കഴിഞ്ഞ മാസം മോഷണം പോയ കാറിന്റെ ഉടമ പരാതി നൽകിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്. മോഷ്ടിച്ച കാർ വിൽക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ പോലീസിന്റെ വലയിൽ പെട്ടത്. സംസ്ഥാനത്തെ പല സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുകളുള്ളതായി പോലീസ് അറിയിച്ചു. ഇയാളെ മാതുംഗ പോലീസിന് കൈമാറി. Content Highlights: 65-year-old Mumbai man stole cars to replace parts in his cabs
from mathrubhumi.latestnews.rssfeed http://bit.ly/2I4HeHe
via
IFTTT
No comments:
Post a Comment