നഡിയാദ്: ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ കരുത്തിൽ കേരളം കുതിപ്പ് തുടരുന്നു. മീറ്റിന്റെ രണ്ടാം ദിനം രണ്ട് സ്വർണം കൂടി നേടിയ കേരളം പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മീറ്റിന്റെ രണ്ടാം ദിനം രണ്ട് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് കേരളം നേടിയത്. ഇതോടെ കേരളത്തിന് മൊത്തം മൂന്ന് സ്വർണവും നാല് വെള്ളിയും രണ്ട് വെങ്കലവുമായി. പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോഡോടെ അപർണ റോയിയും (13.91 സെ) പെൺകുട്ടികളുടെ ലോംഗ് ജമ്പിൽ സാന്ദ്ര ബാബുവുമാണ് (5.97 മീ) സ്വർണം നേടിയത്. അപർണ സ്വന്തം പേരിലുള്ള ദേശീയ റെക്കോഡാണ് മെച്ചപ്പെടുത്തിയത്. സീനിയർ പെൺകുട്ടികളുടെ 1500 മീറ്റർ ഓട്ടത്തിൽ 4:45.08 സെക്കൻഡിൽ ഫിനിഷ് ചെയ്ത് മിന്നു പി റോയിയാണ് കേരളത്തിനുവേണ്ടി വെള്ളി നേടിയത്. പെൺകുട്ടികളുടെ ഷോട്ട് പുട്ടിൽ മേഘ മറിയം മാത്യുവും പെൺകുട്ടികളുടെ തന്നെ 3000 മീറ്റർ നടത്തത്തിൽ സി.കെ.ശ്രീജയുമാണ് വെങ്കലം നേടിയത്. മേഘ 13.63 മീറ്റർ എറിഞ്ഞപ്പോൾ 14:51.97 സെക്കൻഡിലായിരുന്നു ശ്രീജയുടെ വെങ്കല ഫിനിഷ്. Content Highligts:National School Athletics Kerala Aparna Roy Sandra Babu Gold
from mathrubhumi.latestnews.rssfeed http://bit.ly/2TEQUct
via
IFTTT
No comments:
Post a Comment