നരേന്ദ്ര മോഡി 'ഭൂലോക നുണയന്‍'; ഫെഡറല്‍ സംവിധാനങ്ങള്‍ തകര്‍ക്കുന്ന മോഡി പാകിസ്താന്‍ പ്രധാനമന്ത്രിയെ പോലെ പെരുമാറുന്നു: അരവിന്ദ് കെജ്‌രിവാള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 11, 2019

നരേന്ദ്ര മോഡി 'ഭൂലോക നുണയന്‍'; ഫെഡറല്‍ സംവിധാനങ്ങള്‍ തകര്‍ക്കുന്ന മോഡി പാകിസ്താന്‍ പ്രധാനമന്ത്രിയെ പോലെ പെരുമാറുന്നു: അരവിന്ദ് കെജ്‌രിവാള്‍

ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. മോഡി ഭൂലോക നുണയനാണ്. ഫെഡറല്‍ സംവിധാനങ്ങളെ തകര്‍ക്കുന്ന മോഡി പാകിസ്താന്‍ പ്രധാനമന്ത്രിയെ പോലെയാണ് പെരുമാറുന്നത്. അദ്ദേഹത്തെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും കെജ്‌രിവാള്‍ ആരോപിച്ചു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു നടത്തുന്ന ഉപവാസ വേദിയിലായിരുന്നു കെജ്‌രിവാളിന്റെ വിമര്‍ശനം.

സംസ്ഥാനത്തിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ഒരു മുഖ്യമന്ത്രിയും ആയിരക്കണക്കിന് ആളുകളും സമരം കിടക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഇത് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിനു മുന്നില്‍ വലിയ ചോദ്യചിഹ്നമാണ്. ആന്ധ്രയ്ക്ക് പ്രത്യേക പദവിനല്‍കുമെന്ന് പ്രധാനമന്ത്രി മൂന്നു തവണയെങ്കിലും പറഞ്ഞിട്ടുണ്ടാവും. പറഞ്ഞതൊന്നും അദ്ദേഹം നടപ്പാക്കിയിട്ടില്ല. തങ്ങള്‍ പറയുന്നതൊക്കെ വ്യാജ വാഗ്ദാനങ്ങള്‍ മാത്രമാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ വരെ പറഞ്ഞുകഴിഞ്ഞുവെന്നും കെജ്‌രിവാള്‍ വിമര്‍ശിച്ചു.

പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ സി.ബി.ഐയെ ഉപയോഗിക്കുന്ന മോഡി പാകിസ്താന്‍ പ്രധാനമന്ത്രിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അദ്ദേഹം ബി.ജെ.പിയുടെ മാത്രമല്ല, രാജ്യത്തിന്റെ മുഴുവനാണെന്ന് ഓര്‍ക്കണമെന്ന് മാത്രമാണ് തനിക്ക് മോഡിയോട് പറയാനുള്ളത്. ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനത്തോടെ പാകിസ്താന്‍ പ്രധാനമന്ത്രിയെ പോലെയാണ് അദ്ദേഹം പെരുമാറുന്നതെന്നും കെജ്‌രിവാള്‍ ആരോപിച്ചു.



from mangalam.com http://bit.ly/2GzEMpG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages