ഇന്ത്യ കടുപ്പിക്കുന്നു; അഞ്ച് വിഘടനവാദി നേതാക്കളുടെ സുരക്ഷ എടുത്തുകളഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

ഇന്ത്യ കടുപ്പിക്കുന്നു; അഞ്ച് വിഘടനവാദി നേതാക്കളുടെ സുരക്ഷ എടുത്തുകളഞ്ഞു

ശ്രീനഗര്‍: ജമ്മുകശ്മീര്‍ ഭരണകൂടം അഞ്ച് വിഘടനവാദി നേതാക്കളുടെ സുരക്ഷ എടുത്തുകളഞ്ഞു. മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി, ബിലാല്‍ ലോണ്‍, അബ്ദുള്‍ ഘാനി ഭട്ട് എന്നിവരുടെ സുരക്ഷ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് അധികൃതര്‍ പുറത്തിറക്കി.

ഉത്തരവോടെ ഇന്ന് വൈകിട്ടോടെ വിഘടനവാദി നേതാക്കളുടെ സുരക്ഷയും വാഹനങ്ങളും അടക്കമുളളവ പിന്‍വലിച്ചേക്കും. ഇതിന് പുറമെ സര്‍ക്കാര്‍ എന്തൊക്കെ സൗകര്യങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അതും പിന്‍വലിക്കും. എന്നാല്‍, പാക്ക് അനുകൂല വിഘടനവാദി നേതാവായ സയിദ് അലി ഷാ ഗിലാനിയെക്കുറിച്ച് ഉത്തരവില്‍ പറയുന്നില്ലെന്നതും ശ്രദ്ധേയമാണ്.

40 പേരുടെ മരണത്തിന് ഇടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് സന്ദര്‍ശനം നടത്തിയിരുന്നു. പാകിസ്ഥാനില്‍ നിന്നും ഐഎസ്‌ഐയില്‍ നിന്നും ധനസഹായം സ്വീകരിക്കുന്നവര്‍ക്ക് സുരക്ഷ നല്‍കുന്നവര്‍ക്ക് സുരക്ഷ നല്‍കണോ എന്ന കാര്യം പുനപ്പരിശോധന നടത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെയാണ് നടപടി.



from mangalam.com http://bit.ly/2BB1476
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages