ജമ്മു കശ്മീരിലെ അഞ്ച് വിഘടനവാദി നേതാക്കളുടെ സുരക്ഷ പിന്‍വലിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

ജമ്മു കശ്മീരിലെ അഞ്ച് വിഘടനവാദി നേതാക്കളുടെ സുരക്ഷ പിന്‍വലിച്ചു

ശ്രീനഗർ: അഞ്ച് വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻവലിക്കാനുള്ള ഉത്തരവ് ജമ്മു കശ്മീർ അധികൃതർ പുറത്തിറക്കി. മിർവായിസ് ഉമർ ഫാറൂഖ്, ഷാബിർ ഷാ, ഹാഷിം ഖുറേഷി, ബിലാൽ ലോൺ, അബ്ദുൾ ഘാനി ഭട്ട് എന്നിവരുടെ സുരക്ഷ പിൻവലിക്കാനാണ് നിർദേശമുള്ളത്. അതേസമയം പാകിസ്താൻ അനുകൂല വിഘടനവാദി നേതാവായ സൈദ് അലി ഷാ ഗീലാനിയുടെ സുരക്ഷ പിൻവലിക്കുന്നതിനെ കുറിച്ച് ഉത്തരവിൽ പരാമർശമില്ലെന്ന് എൻ ഡി ടിവി റിപ്പോർട്ട് ചെയ്തു. ഉത്തരവിന്റെ പശ്ചാത്തലത്തിൽ, ഞായറാഴ്ച വൈകുന്നേരത്തോടെ വിഘടനവാദികൾക്കു നൽകിയിരുന്ന സുരക്ഷയും വാഹനങ്ങളും തിരിച്ചെടുക്കും. ഇവ കൂടാതെ മറ്റെന്തെങ്കിലും സൗകര്യങ്ങൾ സർക്കാർ നൽകിയിട്ടുണ്ടെങ്കിൽ അതും ഉടനടി പിൻവലിക്കും. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കശ്മീരിൽ സന്ദർശനം നടത്തിയിരുന്നു. പാകിസ്താനിൽനിന്നും പാക് ചാരസംഘടനയായ ഐ എസ് ഐയിൽനിന്നും ധനസഹായം സ്വീകരിക്കുന്നവർക്ക് സുരക്ഷ നൽകുന്ന കാര്യം പുനഃപരിശോധിക്കുമെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു. content highlights:Jammu kashmir administration scraps security of separatist leaders, pulwama attack


from mathrubhumi.latestnews.rssfeed http://bit.ly/2GvKQQD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages