കൊല്ലപ്പെട്ട കൃപേഷിന്റെ വീട്ടില്‍ റവന്യുമന്ത്രി എത്തി: അച്ഛനെ ആശ്വസിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 21, 2019

കൊല്ലപ്പെട്ട കൃപേഷിന്റെ വീട്ടില്‍ റവന്യുമന്ത്രി എത്തി: അച്ഛനെ ആശ്വസിപ്പിച്ചു

പെരിയ: കാസർകോട് പെരിയയിൽ വെട്ടേറ്റ് മരിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിൽ സർക്കാരിനെ പ്രതിനിധീകരിച്ച് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ എത്തി. രാവിലെ ഒമ്പത് മണിയോടെയാണ് മന്ത്രി എത്തിയത്. മന്ത്രിയെ കണ്ട കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ അലമുറയിട്ട് കരഞ്ഞു. സന്ദർശനം കഴിഞ്ഞ് പുറത്തിറങ്ങിയ മന്ത്രി കൊല്ലപ്പെട്ട ശരത് ലാലിന്റെ വീട്ടിലേക്ക് തിരിച്ചു. സംഭവത്തെ ഞാൻ ആദ്യം തന്നെ അപലപിച്ചിരുന്നു. രാഷ്ട്രീയപ്രശ്നവുമായി ഇതിനെ കൂട്ടിക്കുഴക്കേണ്ട. വളരെ ദാരുണമായ സംഭവമായി പോയി. ഒരിക്കലും നടക്കാൻ പാടില്ലാത്തതാണ്. കേരളമാകെ ഇതിനെ അപലപിച്ചു-മന്ത്രി പറഞ്ഞു സർക്കാരോ പാർട്ടിയോ ന്യായീകരിച്ചിട്ടില്ല. ഉണ്ടാകാൻ പാടില്ലാത്തതാണ് ഉണ്ടായത് മന്ത്രി പ്രതികരിച്ചു. സംഭവം അറിഞ്ഞയുടൻ ആദ്യം പ്രതികരിച്ച ഇ.ചന്ദ്രശേഖരൻ ഇതിനെ അപലപിക്കുകയും വകതിരിവില്ലാത്തവർ ചെയ്യുന്നത് തിരുത്തേണ്ടി വരുമെന്ന് അദ്ദേഹം പറയുകയും ചെയ്തിരുന്നു. Content Highlights:Minister E Chandrasekharan,Krupeshs house


from mathrubhumi.latestnews.rssfeed https://ift.tt/2twqyhJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages