അഫ്രീദിയുടെ റെക്കോഡ് മറികടന്ന് ഗെയ്ല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 21, 2019

അഫ്രീദിയുടെ റെക്കോഡ് മറികടന്ന് ഗെയ്ല്‍

ബ്രിഡ്​ജ്​ടൗൺ:വെടിക്കെട്ട് ബാറ്റിങ്ങിൽ ഷാഹിദ് അഫ്രീദിയുടെ റെക്കോഡ് മറികടന്ന് വിൻഡീസ് ബാറ്റ്സ്മാൻ ക്രിസ് ഗെയ്ൽ. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരം എന്ന റെക്കോഡാണ് ഗെയ്ൽ സ്വന്തമാക്കിയത്. ലോകകപ്പിനുശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കും എന്നു പ്രഖ്യാപിച്ചശേഷമായിരുന്നു ഗെയ്ലിന്റെ റെക്കോഡ് പ്രകടനം. കെൻസിങ്ടൺ ഓവലിൽ ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന ക്രിക്കറ്റിലെ തകർപ്പൻ പ്രകടനത്തിലൂടെയാണ് ഗെയ്ൽ അഫ്രീദിയെ മറികടന്നത്. ഗെയ്ൽ 129 പന്തിൽ നിന്ന് 135 റൺസെടുത്ത മത്സരത്തിൽ പക്ഷേ, വിൻഡീസ് ആറു വിക്കറ്റിന് തോൽക്കുകയായിരുന്നു. പന്ത്രണ്ട് സിക്സും മൂന്ന് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഗെയ്ലിന്റെ പ്രകടനം. റഷീദ് എറിഞ്ഞ നാൽപത്തിനാലാം ഓവറിന്റെ അവസാന പന്ത് മിഡ്വിക്കറ്റിന് മുകളിൂടെ പറത്തിയാണ് ഗെയ്ൽ അഫ്രീദിയെ മറികടന്നത്. 477 സിക്സുകളാണ് ഇപ്പോൾ ഗെയ്ലിന്റെ പേരിലുള്ളത്. തന്റെ 444ാമത്തെ മത്സരത്തിലാണ് ഗെയ്ൽ ഈ നേട്ടം സ്വന്തമാക്കിയത്. 476 സിക്സുകളായിരുന്നു അഫ്രീദിയുടെ പേരിൽ ഉണ്ടായിരുന്നത്. 524 മത്സരങ്ങളിൽ നിന്നായിരുന്നു അഫ്രീദി ഇത്രയും സിക്സുകൾ അടിച്ചുകൂട്ടിയത്. ഗെയ്ൽ 285 ഏകദിനങ്ങളിൽ നിന്ന് 276ഉം 56 ട്വെന്റി 20കളിൽ നിന്ന് 103ഉം 103 ടെസ്റ്റുകളിൽ നിന്ന് 98 സിക്സുമാണ് ഗെയ്ൽ നേടിയത്. 352 സിക്സുകൾ സ്വന്തമായ കിവീസ് ബാറ്റ്സ്മാൻ ബ്രണ്ടൻ മക്കല്ലമാണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യയുടെ രോഹിത് ശർമയാണ് 349 സിക്സുമായി നാലാമതാണ്. ലോകകപ്പിനുള്ള തയ്യാറെടുപ്പ് എന്ന നിലയിലാണ് 39 കാരനായ ഗെയ്ലിനെ വെസ്റ്റിൻഡീസ് ഇംഗ്ലണ്ടിനെതരായ രണ്ട് ഏകദിനങ്ങൾക്കുള്ള ടീമിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ വർഷം ജൂലായി ബംഗ്ലാദേശിനതരായ ഹോം സീരീസിലാണ് ഇതിന് മുൻപ് ഗെയ്ൽ അവസാനമായി വിൻഡീസിനുവേണ്ടി കളിച്ചത്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് കഴഞ്ഞ ഒക്ടോബറിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ നിന്ന് പിൻവാങ്ങുകയായിരുന്നു ഗെയ്ൽ. Content Highlights:Chris Gayle Shahid Afridi Most Number Of Sixes West Indies England Series


from mathrubhumi.latestnews.rssfeed https://ift.tt/2T5lxLb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages