കശ്മീരിനെക്കുറിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ട യുവതിക്ക് ഭീഷണിയെന്ന് പരാതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 21, 2019

കശ്മീരിനെക്കുറിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ട യുവതിക്ക് ഭീഷണിയെന്ന് പരാതി

കൊൽക്കത്ത:പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാരിനെതിരേ ആരോപണമുന്നയിച്ച് ഫെയിസ്ബുക്കിൽ എഴുതിയതിന്തനിക്ക് നേരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയുംമുഴക്കുന്നതായികൊൽക്കത്ത സ്വദേശിയായ യുവതിയുടെ പരാതി.ഭീഷണിക്ക് പിന്നിൽ വി.എച്ച്.പി., ആർ.എസ്.എസ്. പ്രവർത്തകരാണെന്നാണ് യുവതിയുടെ ആരോപണം. ഫെബ്രുവരി 15നാണ് പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നരേന്ദ്രമോദി സർക്കാരിനെതിരേ വിമർശനമുന്നയിച്ച് യുവതി ഫെയ്സ്ബുക്ക്കുറിപ്പ് എഴുതിയത്.ഇതിന് ശേഷം തനിക്കെതിരെ നിരന്തരമായ ഭീഷണി ഉയരുന്നതായി ഇവർ ആരോപിക്കുന്നു. "എനിക്ക് തുടർച്ചയായി ഭീഷണി ഉണ്ടാവുകയാണ്. കൂടുതലും ട്രോളുകളായും ഓൺലൈൻ ആക്ടിവിസ്റ്റുകളായ വി.എച്ച്.പി., ആർ.എസ്.എസ്. പ്രവർത്തകരിൽ നിന്നുമാണ്. എന്നെ നോക്കിവെയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് എന്റെ ചിത്രങ്ങൾ പലഗ്രൂപ്പുകളിലും പ്രചരിപ്പിക്കുകയാണ്. അവരൊക്കെ പതുങ്ങിയിരുന്ന് എന്നെ ആക്രമിക്കുകയാണ്." യുവതിയുടെ പരാതിയിൽ പറയുന്നു.പോലീസിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നുംയുവതി ആരോപിച്ചു. പുൽവാമ അക്രമണത്തെക്കുറിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടപന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെയുംമുമ്പ് കൊൽക്കത്തയിൽവ്യാപകമായ പ്രതിഷേധം നടന്നിരുന്നു. Content Highlights:Kolkata woman gets rape threats on Facebook for social media post on Kashmir


from mathrubhumi.latestnews.rssfeed https://ift.tt/2TZJDo2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages