കൊച്ചി: നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടിപാർലർ വെടിവെയ്പ്പ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് ഇന്റർപോളിന് കത്തയച്ചു. കേസിലെ പ്രതിയെന്ന് കരുതുന്ന രവി പൂജാരിയെ പിടികൂടിയോ എന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് പോലീസിന്റെ കത്ത്. രണ്ടാം തവണയാണ് വിവരങ്ങൾ തേടി പോലീസ് ഇന്റർപോളിനെ സമീപിക്കുന്നത്. കഴിഞ്ഞ ദിവസം മുംബൈ അധോലോക കുറ്റവാളി രവി പൂജാരി സെനഗലിൽ നിന്ന് ഇന്റർപോളിന്റെ പിടിയിലായതായി ന്യൂസ് ഏജൻസി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. ഏത് കേസിലാണ്, എപ്പോഴാണ് ഇയാൾ പിടിയിലായത് എന്നിങ്ങനെയുള്ള കാര്യങ്ങളിൽ സ്ഥിരീകരണം നൽകണമെന്നാവശ്യപ്പെട്ടാണ് പോലീസ് കത്തയച്ചിരിക്കുന്നത്. നേരത്തെ ബെംഗളുരു പോലീസിനെ കേരള പോലീസ് സമീപിച്ചിരുന്നു. ബാംഗ്ലൂർ പോലീസ് നൽകിയിരിക്കുന്ന നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ പിടിയിലായിരിക്കുന്നതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. നിലവിൽ ബ്യൂട്ടിപാർലർ വെടിവെയ്പ്പ് കേസിലെ മൂന്നാംപ്രതിയാണ് രവി പൂജാരി. അതുകൊണ്ട് തന്നെ ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്നതാണ് പോലീസിന്റെ ആവശ്യം. അതേ സമയം ഇന്റർപോളിൽ നിന്നും രേഖാമൂലം പിടിയിലായതായുള്ള സ്ഥിരീകരണം ലഭിച്ചാൽ മാത്രമേ കേസിൽ തുടർനടപടിയുമായി മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂ. ശബ്ദസാമ്പിളുകളിലൂടെ രവി പൂജാരയാണ് ഫോൺകോൺ ചെയ്തിരിക്കുന്നതെന്ന് വ്യക്തമായിരുന്നു. ഫോറൻസിക് റിപ്പോർട്ട് പോലീസിന് അനുകൂലമായി വന്നാൽ കേസിൽ രവി പൂജാരി കേസിൽ ഒന്നാം പ്രതിയാകും. Content Highlights:Kochi Beauty Parlour Shooting Case; Police to Interpol
from mathrubhumi.latestnews.rssfeed http://bit.ly/2t4zScq
via
IFTTT
No comments:
Post a Comment