മനുഷ്യക്കടത്ത്: മണിപ്പൂരില്‍ നിന്ന് 107 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 3, 2019

മനുഷ്യക്കടത്ത്: മണിപ്പൂരില്‍ നിന്ന് 107 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി

ഇംഫാൽ: മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ നിന്ന് പോലീസ് നടത്തിയ റെയ്ഡിൽ107 പെൺകുട്ടികളെ രക്ഷപ്പെടുത്തി. നേപ്പാളിൽ നിന്ന് മനുഷ്യക്കടത്ത് സംഘം എത്തിച്ചതാണ് പെൺകുട്ടികളെ. ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ വെച്ച് ശനിയാഴ്ച്ചയായിരുന്നു റെയ്ഡ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായി. വെള്ളിയാഴ്ച്ച മൊറേയിലെ രണ്ട് ഹോട്ടലുകൾ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിൽ 40 പെൺകുട്ടികളെ രക്ഷപ്പെടുത്തി. മനുഷ്യക്കടത്ത് നടത്തുന്നുവെന്ന് സംശയിക്കുന്ന ആളെയും ഇവരോടൊപ്പം പിടികൂടിയിരുന്നു. ഒരു എൻജിഒ പോലീസിന് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ശനിയാഴ്ച്ച ഇംഫാലിൽ നടത്തിയ റെയ്ഡിനിടെ 61 പെൺകുട്ടികളെ കൂടി കണ്ടെത്തി. 20 നും 35 നും ഇടയിൽ പ്രായം ഉള്ളവരാണ് പിടിയിലായവരിൽ ഭൂരിഭാഗവും. ഗൾഫ് രാജ്യങ്ങളിലേക്ക് കടത്താൻ ലക്ഷ്യമിട്ടാണ് പെൺകുട്ടികളെ ഇംഫാലിൽ എത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ.പെൺകുട്ടികളിൽ ചിലരുടെ കൈവശം നേപ്പാൾ പാസ്പോർട്ട് കണ്ടത്തിയിരുന്നു. പെൺകുട്ടികളെ പോലീസ് പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. മണിപ്പൂർ കാണാനെത്തിയ വിനോദ സഞ്ചാരികൾ എന്ന വ്യാജേനയാണ് പെൺകുട്ടികൾ ഹോട്ടലിൽ കഴിഞ്ഞത്. Content highlight: human trafficking: 107 girls rescued in Manipur


from mathrubhumi.latestnews.rssfeed http://bit.ly/2G8qGw9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages