തിരുവനന്തപുരം: മൂന്നുനാൾ അനന്തപുരിയെ അക്ഷരവിരുന്നൂട്ടിയ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് നാലാംനാളായ ഞായറാഴ്ച കൊടിയിറങ്ങും. സാഹിത്യപ്രേമികളുടെയും കലാസ്നേഹികളുടെയും സംവാദപ്രിയരുടെയും മനസ് ഒരുപോലെ നിറച്ച മഹോത്സവത്തിൽ അവസാന ദിവസവും കാത്തുവച്ചിരിക്കുന്നത് വിഭവസമൃദ്ധമായ വിരുന്നു തന്നെയാണ്. ആശയ സംവാദങ്ങളും പ്രഭാഷണങ്ങളും കൊണ്ട് സജീവമാണ് നാലാം ദിനത്തിലെ പകലും. സി.പി. എമ്മിന്റെ നെടുന്തൂണുകളായ മൂന്ന് ജയരാജന്മാർ-പി.ജയരാജൻ, എം.വി.ജയരാജൻ, ഇ.പി.ജയരാജൻ എന്നിവർ കണ്ണൂരിലെ രാഷ്ട്രീയ ജീവിതം പറയുന്ന കണ്ണൂർ മാസ്റ്റേഴ്സാണ് നാലാം ദിനത്തിലെ പ്രധാന ആകർഷണം. ആർ. ശ്രീകണ്ഠൻനായരാണ് സംവാദത്തിന്റെ മോഡറേറ്റർ. നെടുമുടി വേണു അഭിനയജീവിതത്തിന്റെ നാലു പതിറ്റാണ്ടുകാലത്തേയ്ക്ക് നടത്തുന്ന പിൻനടത്തമാണ് ശ്രദ്ധേയമായ മറ്റൊരു സെഷൻ. കേരളത്തിന്റെ പുനർനിർമാണത്തിൽ കലയുടെ പങ്ക്, മെട്രോ നഗരങ്ങളിലെ ജീവിതം, അക്ഷരോത്സവങ്ങൾ എന്ന ക്രിയാത്മകവേദി, അശാന്തരായ യുവത്വം, നോട്ട് നിരോധം, കള്ളപ്പണം, ജി. എസ്.ടി, പത്രപ്രവർത്തകന്റെ എഴുത്ത്, കൂത്തമ്പലങ്ങളിലെ ആവിഷ്കാര പ്രതിസന്ധികൾ, രേഖപ്പെടുത്താത്ത ജീവിതങ്ങൾ, നോവലിന്റെ മരണം, കുടിയേറ്റത്തിന്റെ സാംസ്കാരിക സംഘർഷങ്ങൾ, ഗ്രാഫിക് നോവൽ, നവകേരളത്തിലെ കീഴാളൻ, പ്രളയയവും പ്രളയശേഷമുള്ള ജീവിതവും എന്നിവയാണ് മറ്റ് സംവാദങ്ങൾ. ഭാര്യ ഭർത്താവിന്റെ സ്വകാര്യ സ്വത്താണോ എന്ന വിഷയത്തിൽ ഫാ. ജോസഫ് പുത്തൻപുരയ്ക്കലും മഹാഭാരതത്തെക്കുറിച്ച് ഡോ. കെ.എസ്.രാധാകൃഷ്ണനും നവോത്ഥാനത്തിന്റെ നാനാർഥങ്ങളെക്കുറിച്ച് സുനിൽ പി. ഇളയിടവും പലായനത്തെക്കുറിച്ച് ഫ്രാചെസ്ക മെലാന്ദ്രിയും മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് ഋഷിരാജ്സിങ്ങും കവിതയുടെ മഷിപാത്രത്തെക്കുറിച്ച് ബാലചന്ദ്രൻ ചുള്ളിക്കാടും പ്രഭാഷണങ്ങൾ നടത്തും. വരുൺകുമാറിന്റെ പുല്ലാങ്കുഴൽവാദനത്തോടെയാണ് നാലാം ദിനത്തെ പരിപാടികൾക്ക് തുടക്കമാകുന്നത്. പാലക്കാട് ഉണ്ണികൃഷ്ണൻ പൂതൻതിറ അവതരിപ്പിക്കും. വൈകീട്ട് ഏഴര മണിക്ക് തൈക്കുടം ബാൻഡ് അന്തരിച്ച ബാലഭാസ്ക്കർക്ക് ആദരാഞ്ജലി അർപ്പിച്ച് നിശാഗന്ധിയിലെത്തും. Contemt Highlights:MBIFL2019
from mathrubhumi.latestnews.rssfeed http://bit.ly/2S4Przz
via
IFTTT
No comments:
Post a Comment