ബിഹാറില്‍ ട്രെയിന്‍ പാളം തെറ്റി ഏഴ് മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 3, 2019

ബിഹാറില്‍ ട്രെയിന്‍ പാളം തെറ്റി ഏഴ് മരണം

ന്യൂഡൽഹി: ബിഹാറിലെ വൈശാലി ജില്ലയിൽ ഡൽഹിയിലേക്കുള്ള സീമാഞ്ചൽ സൂപ്പർ ഫാസ്റ്റ്എക്സ്പ്രസ് പാളം തെറ്റി ഏഴ് മരണം. 24 പേർക്ക് പരിക്കേറ്റു. പുലർച്ചെ 3.52നാണ് അപകടമുണ്ടായത്. ട്രെയിനിന്റെ ഒമ്പത് കോച്ചുകളാണ് പാളം തെറ്റിയത്. ഇതിൽ മൂന്ന് കോച്ചുകൾ നിശ്ശേഷം തകർന്നു. മരണ സംഖ്യ ഇനിയും ഉയർന്നേക്കും. ബിഹാറിലെ ജോഗ്ബാനിയിൽ നിന്നും ന്യൂഡൽഹി ആനന്ദ് വിഹാർ ടെർമിനലിലേക്ക് വരികയായിരുന്ന ട്രെയിൻ അപകടം നടക്കുമ്പോൾ നല്ല വേഗതയിലായിരുന്നു. സഹദായി ബസർഗിൽ നടന്ന അപകടത്തിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന്റെ ഓഫീസ് അറിയിച്ചു. സംഭവസ്ഥലത്തേക്ക് ഡോക്ടർമാരുടെ സംഘം തിരിച്ചിട്ടുണ്ട്. ഈ റൂട്ടിലുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയതായി ഈസ്റ്റ് സെൻട്രൽ റെയിൽവേ അറിയിച്ചു. #SpotVisuals: 9 coaches of #SeemanchalExpress derailed in Bihars Sahadai Buzurg, earlier this morning. 6 people have lost their lives in the incident. pic.twitter.com/wQgNwiieSD — ANI (@ANI) February 3, 2019 Rescue and relief operations are on for derailment of 9 coaches of Jogbani-Anand Vihar Terminal Seemanchal express at Sahadai Buzurg, Bihar. Help lines: Sonpur 06158221645 Hajipur 06224272230 Barauni 06279232222 — Piyush Goyal Office (@PiyushGoyalOffc) February 3, 2019 content highlights:6 Dead, Many Injured After 9 Coaches Of Seemanchal Express Derail In Bihar


from mathrubhumi.latestnews.rssfeed http://bit.ly/2MMrYNV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages