ഒളിച്ചുകളി തുടരുന്ന നാല് എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് സിദ്ധരാമയ്യ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 8, 2019

ഒളിച്ചുകളി തുടരുന്ന നാല് എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: വിപ്പ് നൽകിയിട്ടും സഭയിലെത്താതെ ഒളിച്ചുകളി തുടരുന്ന നാല് കോൺഗ്രസ് എം.എൽ.എമാരെ സസ്പെൻഡ് ചെയ്യണമെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ സ്പീക്കറോട് ആവശ്യപ്പെട്ടു. പാർട്ടി നിയമസഭാ കക്ഷിയോഗത്തിലും നിയമസഭയുടെ ബജെറ്റ് സമ്മേളനത്തിലും ഇവർ പങ്കെടുത്തിരുന്നില്ല. ഈ സാഹചരത്തിലാണ് ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സിദ്ധരാമയ്യ സ്പീക്കറെ സമീപിച്ചത്. വിമത എം.എൽ.എമാരായ രമേഷ് ജർക്കിഹോളി, ഉമേഷ് യാദവ്, മഹേഷ് കുമതഹള്ളി, ബി നാഗേന്ദ്ര എന്നിവരാണ് കോൺഗ്രസ് വിപ്പ് ലംഘിച്ച് ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നത്. ബജറ്റ് അവതരണത്തിന് മണിക്കൂറുകൾക്ക് മുൻപ് വിമത എം.എൽ.എ ഉമേഷ് യാദവിനെ മുഖ്യമന്ത്രി കുമാരസ്വാമി വെയർഹൗസ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു. കഴിഞ്ഞ മാസം നടന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിലും ഇവർ പങ്കെടുത്തിരുന്നില്ല. ഇതിനെ തുടർന്ന് കോൺഗ്രസ് ഇവരോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. മറ്റൊരു എം.എൽ.എ ആയ ബി.സി പാട്ടീലും യോഗത്തിന് എത്തിയിരുന്നില്ല. എന്നാൽ പാട്ടീൽ വൈകാതെ തന്നെ വന്ന് കാണുമെന്ന് അറിയിച്ചതായി സിദ്ധരാമയ്യ വെളിപ്പെടുത്തി. ഫെബ്രുവരി 15 വരെ വരാൻ ആകില്ലെന്നാണ് എം.എൽ.എമാർ പറയുന്നത്. എല്ലാവർക്കും ആവശ്യമായ അവസരങ്ങൾ നൽകിയിരുന്നു. ജനുവരി 18ന്റെ യോഗത്തിന് പങ്കെടുക്കാതിരുന്ന സമയത്ത് ഇവരോട് ഞാൻ വിശദീകരണം തേടിയിരുന്നു. എന്നെ നേരിൽ വന്ന് കാണാനും ഇവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവർ ഇതിന് തയ്യാറായില്ല- സിദ്ധരാമയ്യ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എം.എൽ.എ ആനന്ദ് സിങിനെ റിസോർട്ടിൽ വെച്ച് ആക്രമിച്ച എം.എൽ.എ ജെ.എൻ ഗണേഷിനെതിരെ പാർട്ടി നടപടിയൊന്നും സ്വീകരിക്കില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ജനുവരി 18ന് നടന്ന നിയമസഭാ കക്ഷി യോഗത്തിന് ശേഷം കോൺഗ്രസ് തങ്ങളുടെ 76 എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. 224 അംഗങ്ങളുള്ള നിയമസഭയിൽ കോൺഗ്രസിന് 80 അംഗങ്ങളാണുള്ളത്. 37 സീറ്റുള്ള ജെ.ഡി.എസുമായി ചേർന്ന് കോൺഗ്രസ് മന്ത്രിസഭ രൂപീകരിക്കുകയായിരുന്നു. 104 സീറ്റുള്ള ബി.ജെ.പിയാണ് നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. content highlights:Siddaramaiah, Karnataka, Congress, BJP, JDS


from mathrubhumi.latestnews.rssfeed http://bit.ly/2RObkOO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages