പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടില്ല, കരാറിന്റെ പുരോഗതി വിലയിരുത്തല്‍ മാത്രമെന്ന് പ്രതിരോധമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 8, 2019

പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടില്ല, കരാറിന്റെ പുരോഗതി വിലയിരുത്തല്‍ മാത്രമെന്ന് പ്രതിരോധമന്ത്രി

ന്യൂഡൽഹി: മുഴുവൻ വസ്തുതയും ഉൾപ്പെടുത്താതെ ഒരു ഭാഗം മാത്രമുള്ള റിപ്പോർട്ടാണ് റഫാലിൽ പുറത്തു വന്നതെന്ന വിശദീകരണവുമായി കേന്ദ്രസർക്കാർ. പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയത് ഇടപെടലല്ലെന്നും കരാറിന്റെ പുരോഗതി വിലയിരുത്തുക മാത്രമാണ് ചെയ്തതെന്നുമുള്ള മനോഹർ പരീക്കറുടെകുറിപ്പ് പ്രതിരോധമന്ത്രി നിർമല സീതാരാമൻ പുറത്തു വിട്ടു. ANI accesses the then Defence Minister Manohar Parrikar's reply to MoD dissent note on #Rafale negotiations."It appears PMO and French President office are monitoring the progress of the issue which was an outcome of the summit meeting. Para 5 appears to be an over reaction" pic.twitter.com/3dbGB9xF4Z — ANI (@ANI) February 8, 2019 പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ചു സർക്കാരുമായി നടത്തിയ ചർച്ച നേതാക്കൾക്കിടയിലെ കൂടിക്കാഴ്ച മാത്രമാണെന്നും ഇത് ഇടപെടലായി കാണേണ്ടതില്ലെന്നുമാണ് മന്ത്രിയുടെ കുറിപ്പ്. പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പിനു താഴെ പ്രതിരോധ മന്ത്രി ഇക്കാര്യം രേഖപ്പെടുത്തിയത് മറച്ചു വെച്ചാണ് പത്രം വാർത്ത റിപ്പോർട്ട് ചെയ്തതെന്നും നിർമല സീതാരാമൻ ആരോപിച്ചു. വെള്ളിയാഴ്ച ലോക്സഭയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് റഫാൽ ഇടപാടിൽ സമാന്തരചർച്ച നടത്തിയെന്ന തെളിവുമായി ദ ഹിന്ദു പത്രം പുറത്തു വിട്ട വാർത്തയുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷം ഉയർത്തിയ പ്രതിഷേധങ്ങൾക്ക് മറുപടി നൽകുകയായിരുന്നു നിർമല സീതാരാമൻ. യുപിഎ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസിനെ സോണിയ ഗാന്ധിയുടെ ദേശീയ ഉപദേശകസമിതി നിയന്ത്രിച്ചതെങ്ങനെയായിരുന്നുവെന്ന കാര്യവും പ്രതിരോധമന്ത്രി ചോദിച്ചു. Defence Minister Nirmala Sitharaman: A newspaper published a file noting written by Defence Secretary, If a newspaper publishes a noting then the ethics of journalism will demand that the newspaper publishes the then Defence Minister's reply as well. #Rafale pic.twitter.com/ZErHRRCkIq — ANI (@ANI) February 8, 2019 Content Highlights: Govts response to Defence Secretarys comment on Rafale


from mathrubhumi.latestnews.rssfeed http://bit.ly/2TB6HsU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages