ഓക്ക്ലൻഡ്: ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി-20യിലും വിജയം കൈവിട്ട ഇന്ത്യൻ വനിതകൾക്ക് പരമ്പര നഷ്ടവും. രണ്ടാം ട്വന്റി-20യിൽ നാല് വിക്കറ്റിനായിരുന്നു ഇന്ത്യൻ വനിതകളുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ വനിതകൾ നിശ്ചിത 20ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിൽ അവസാന പന്തിൽ ന്യൂസീലൻഡ് വിജയറണ്ണിലെത്തി. ആദ്യ മത്സരത്തിലെന്ന പോലെ രണ്ടാം ട്വന്റി-20യിലും ഇന്ത്യയുടെ മധ്യനിര തകർന്നു. മുൻനിരയുടെ ബാറ്റിങ് മികവിൽ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചതാണ്. എന്നാൽ മധ്യനിര കളി മറന്നതോടെ ഇന്ത്യ ചെറിയ സ്കോറിലൊതുങ്ങി. കഴിഞ്ഞ ട്വന്റി-20യ്ക്ക് ശേഷം സ്മൃതി മന്ദാന മധ്യനിരയ്ക്കെതിരേ പരോക്ഷമായി വിമർശമുന്നയിച്ചിരുന്നു. ഈ നീരീക്ഷണം ശരിവെയ്ക്കുന്നതായിരുന്നു ഇന്ത്യയുടെ പ്രകടനം. 53 പന്തിൽ ആറു ബൗണ്ടറിയും ഒരു സിക്സും സഹിതം 72 റൺസെടുത്ത ജമീമയാണ് ടോപ്പ് സ്കോറർ. മന്ദാന 27 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതം 36 റൺസെടുത്ത് പുറത്തായി. സ്കോർ ബോർഡിൽ എട്ടു റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ പ്രിയ പൂനിയയെ നഷ്ടമായശേഷം രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ജമീമ-മന്ദാന സഖ്യമാണ് ഇക്കുറിയും ഇന്ത്യയെ കരകയറ്റിയത്. 7.2 ഓവർ ക്രീസിൽനിന്ന ഇരുവരും ചേർന്ന് 63 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ സ്കോർ 71-ൽ നിൽക്കെ മന്ദാന പുറത്തായശേഷം ഇന്ത്യ തകർന്നു. പിന്നീട് ഇന്ത്യൻ നിരയിൽ ആർക്കും രണ്ടക്കം കടക്കാനായില്ല. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (5), ഹേമലത (രണ്ട്), ദീപ്തി ശർമ (ആറ്), അരുദ്ധതി റെഡ്ഡി (മൂന്ന്) എന്നിങ്ങനെയാണ് മധ്യനിരയിലെ പ്രകടനം. രാധാ യാദവ് ആറു റൺസോടെയും മാനസി ജോഷി റണ്ണൊന്നുമെടുക്കാതെയും പുറത്താകാതെ നിന്നു. അർധസെഞ്ചുറി നേടിയ സൂസി ബേറ്റ്സിന്റെ പ്രകടനമാണ് ന്യൂസീലൻഡിന്വിജയം സമ്മാനിച്ചത്. 52 പന്തുകൾ നേരിട്ട സൂസി, അഞ്ചു ബൗണ്ടറി സഹിതം 62 റൺസെടുത്തു. അവസാന ഓവറിൽ അഞ്ചു വിക്കറ്റ് കയ്യിലിരിക്കെ ന്യൂസീലൻഡിന് വിജയത്തിലേക്ക് വേണ്ടിയിരുന്നത് ഒൻപതു റൺസായിരുന്നു. മാനസി ജോഷി എറിഞ്ഞ ഓവറിലെ ആദ്യ പന്തുതന്നെ ബൗണ്ടറി കടത്തിയ കാത്തി മാർട്ടിൻ കിവീസിന്റെ സമ്മർദം കുറച്ചു. ഇതോടെ അഞ്ചു പന്തിൽ അഞ്ച് റൺസായി വിജയലക്ഷ്യം. തൊട്ടടുത്ത പന്തിൽ കാത്തിയെ മാനസി പുറത്താക്കിയെങ്കിലും റോ (മൂന്നു പന്തിൽ നാല്), കാസ്പെറെക് (അഞ്ചു പന്തിൽ നാല്) എന്നിവർ ചേർന്ന് കിവീസിനെ വിജയതീരത്തെത്തിച്ചു. Content Highlights: India women lose to New Zealand by 4 wickets, lose series
from mathrubhumi.latestnews.rssfeed http://bit.ly/2DhfzwW
via
IFTTT
No comments:
Post a Comment