ക്ഷേത്ര ഭരണത്തില്‍ കൈകടത്തിയാല്‍ ശക്തമായി തിരിച്ചടിക്കും: ബിജെപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 8, 2019

ക്ഷേത്ര ഭരണത്തില്‍ കൈകടത്തിയാല്‍ ശക്തമായി തിരിച്ചടിക്കും: ബിജെപി

തിരുവനന്തപുരം: ക്ഷേത്ര ഭരണത്തിൽ കൈകടത്തിയാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ബി.ജെ.പി. ദേവസ്വം ബോർഡിന് വേണ്ടി ശബരിമല സംബന്ധിച്ച സുപ്രീം കോടതി മുമ്പാകെയുള്ള കേസിൽ ഇടപെടാൻ ദേവസ്വം കമ്മീഷണറെയും റിക്രൂട്ട്മെന്റ് ബോർഡ് അധ്യക്ഷനെയും ആര് ചുമതലപെടുത്തിയെന്നും എന്തുകൊണ്ട് ബോർഡിന്റെ അധ്യക്ഷനെ മാറ്റി നിർത്തി എന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ക്ഷേത്രങ്ങളുടെയും ക്ഷേത്ര ഭരണത്തിന്റെയും ദൈനംദിന കാര്യങ്ങളിൽ സർക്കാർ ഇടപെട്ടാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ബിജെപി സംസ്ഥാന വക്താവ് എം.എസ് കുമാർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അതിനായി നടത്തിയ ഡൽഹി യാത്രയുടെ ചെലവുകൾ ആര് വഹിച്ചു എന്നും വ്യക്തമാക്കണം. ദേവസ്വം ബോർഡ് പ്രസിഡന്റ് ആത്മാഭിമാനമുണ്ടെങ്കിൽ ഇനിയെങ്കിലും രാജി വെക്കാനുള്ള അന്തസ് കാട്ടാണം. നീക്കം ചെയ്യാൻ സർക്കാരിന് അധികാരമില്ലാത്തതിനാലാണ് അദ്ദേഹത്തെ പാവയാക്കി നിർത്തി സർക്കാർ കാര്യങ്ങൾ നടത്തുന്നത്. കുംഭ മാസ പൂജകൾക്ക് നട തുറക്കാൻ ഇനി ഒരാഴ്ച്ച മാത്രമുള്ളപ്പോൾ ശബരിമലയിലെ സ്ഥിതി കൂടുതൽ സങ്കീർണമാക്കാനാണ് സർക്കാർ നീക്കം. ക്ഷേത്ര ധ്വംസനത്തിനുള്ള സിപിഎം അജണ്ട നടപ്പിലാക്കാനുള്ള പിണറായി സർക്കാരിന്റെ ഗൂഡനീക്കം ജനം തിരിച്ചറിയും. സ്ഥാനാർഥി നിർണയം സംബന്ധിച്ചുള്ള ഒരു തീരുമാനവും പാർട്ടി കൈകൊണ്ടിട്ടില്ലെന്നും എം.എസ് കുമാർ വ്യക്തമാക്കി. content highlights: BJP. Kerala, Sabarimala


from mathrubhumi.latestnews.rssfeed http://bit.ly/2RKIFdi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages