റിയോ ഡി ജനീറോ: ബ്രസീലിലെ പ്രശസ്തമായ ഫുട്ബോൾ ക്ലബായ ഫ്ളമംഗോയിലുണ്ടായ അഗ്നിബാധയിൽ നിരവധി മരണം. ചുരുങ്ങിയത് പത്ത് പേരെങ്കിലും മരിച്ചുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. മൂന്ന് പേരുടെ സ്ഥിതി അതീവ ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. വെള്ളിയാഴ്ച വെളുപ്പിന് 5.17നാണ് സംഭവം. അഗ്നിശമന സേനാംഗങ്ങൾ രണ്ട് മണിക്കൂർ പണിപ്പെട്ടാണ് തീയണച്ചത്. അപകടത്തിൽപ്പെട്ടവരിൽ ഏറെയും പതിനാലും പതിനേഴിനും ഇടയിൽ പ്രായമുള്ള കളിക്കാരാണെന്നാണ് റിപ്പോർട്ട്. ക്ലബിന്റെ യൂത്ത് ടീമിന്റെ പരിശീലന കേന്ദ്രത്തിലായിരുന്നു തീപ്പിടിത്തം. കളിക്കാർ മുറിയിൽ ഉറങ്ങുമ്പോഴായിരുന്നു തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. രണ്ട് മാസം മുൻപാണ് ക്ലബിന്റെ യൂത്ത് പരിശീലന കേന്ദ്രം വികസിപ്പിച്ചത്. ബ്രസീലിലെ തന്നെ ഏറ്റവും വലിയ ക്ലബുകളിൽ ഒന്നാണ് ഫഌമംഗോ എഫ്.സി. സീക്കോ, അഡ്രിയോനോ തുടങ്ങിയവർ കളിച്ചുവളർന്ന ക്ലബാണ് ഫഌമംഗോ. Content Highlights:Flamengo sports complex Fire Brazil Football Club Soccer
from mathrubhumi.latestnews.rssfeed http://bit.ly/2SFHW1q
via
IFTTT
No comments:
Post a Comment