കണ്ണൂർ: ദിവസങ്ങൾക്ക് ശേഷം കരച്ചിൽ മാറ്റിവെച്ച് കുഞ്ഞു നിയശ്രീ എല്ലാവരോടും ചിരിച്ചു. നിയമോളെയെന്ന ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ വിളി കേട്ട് അവൾ മന്ത്രിയുടെ മുഖത്ത് തന്നെ നോക്കി നിന്നു. പേര് വിളിക്കാൻ അറിയില്ലെങ്കിലും എന്തൊക്കെയോ നിയശ്രീ പറഞ്ഞൊപ്പിച്ചു. പിന്നെ അച്ഛൻ രാജേഷിന്റേയും അമ്മ അജിതയുടെയും വിളികൾക്ക് കാതോർത്തു. ട്രെയിൻ യാത്രയ്ക്കിടെ ശ്രവണ സഹായി നഷ്ടമായി പോയ രണ്ട് വയസ്സുകാരി കണ്ണൂർ ചാലക്കുന്നിലെ നിയശ്രീയുടെ വീട്ടിലാണ് വികാരനിർഭരമായ കാഴ്ചയ്ക്ക് അവസരമൊരുങ്ങിയത്. കുഞ്ഞു നിയശ്രീയുടെ ശ്രവണസഹായ ഉപകരണങ്ങൾ ട്രെയിൻ യാത്രയ്ക്കിടെ നഷ്ടപ്പെട്ടുപോയ വാർത്ത മാതൃഭൂമി ഡോട്കോം പ്രസിദ്ധീകരിച്ചിരുന്നു. സമൂഹ മാധ്യമങ്ങൾ വലിയ ആവേശത്തോടെ നിയശ്രീയുടെ സങ്കട കഥകൾ ഏറ്റെടുത്തതോടെ മന്ത്രി തന്നെ വിഷയത്തിൽ നേരിട്ട് ഇടപെടുകയായിരുന്നു. അങ്ങനെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം നിയശ്രീയുടെ വീട്ടിലെത്തിയ മന്ത്രി കെ.കെ ശൈലജ താൽക്കാലിക ശ്രവണ സഹായ ഉപകരണം നൽകുകയും ചെയ്തു. ട്രെയിൻയാത്രയ്ക്കിടെ നഷ്ടപ്പെട്ട ഉപകരണം പോലെയള്ളുതല്ല മന്ത്രി നൽകിയത്. പഴയത് കിട്ടുന്നത് വരെ താൽക്കാലികമായി ഉപയോഗിക്കാനാണ്. കിട്ടിയില്ലെങ്കിൽ നടപടിയെടുക്കാമെന്നും അവർക്ക് ഉറപ്പും നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും വീട്ടുകാരെ വിളിച്ച് സമാധാനിപ്പിക്കുകയും വിഷയത്തിൽ സർക്കാർ ശ്രദ്ധ കൊണ്ട് വരാൻ ശ്രമിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഏകദേശം എട്ട് ലക്ഷത്തോളം വില വരുന്ന ഉപകരണമായിരുന്നു ഫെബ്രുവരി രണ്ടാംതീയതി കോഴിക്കേടേക്കുള്ള യാത്രയ്ക്കിടെ ആരോ മോഷ്ടിച്ച് കൊണ്ട് പോയത്. ബാഗിൽ സൂക്ഷിച്ചിരുന്ന ഉപകരണം തീവണ്ടിയുടെ സെഡിൽ തൂക്കിയിട്ടതായിരുന്നു. കൂലിപ്പണിക്കാരനായ അച്ഛൻ രാജേഷ് സർക്കാർ പദ്ധതി പ്രകാരം മൂന്ന് മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ നിയശ്രീക്ക് കോക്ലിയർ ഇംപ്ലാന്റേഷൻ സർജറി നടത്തി ഉപകരണങ്ങൾ ഘടിപ്പിച്ചിട്ട്. പുതിയത് വാങ്ങിക്കാനുള്ള സാമ്പത്തിക ശേഷിയോ മറ്റോ അവർക്കുണ്ടായിരുന്നുമില്ല. കുട്ടി അച്ഛാ അമ്മേ എന്നൊക്കെ വിളിച്ച് തുടങ്ങി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇതിനിടെയാണ് ഉപകരണം നഷ്ടപ്പെട്ട് പോയത്. ശ്രവണ സഹായി പോയതോടെ സങ്കടത്തിലായിപ്പോയ നിയശ്രീയെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് അറിയാതെ രാജേഷും അജിതയും ധർമ സങ്കടത്തിലായിപ്പോയപ്പോഴാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ വീട്ടിലെത്തിയത്. Content Highlighrts:Niyasree Get New Hear Aid
from mathrubhumi.latestnews.rssfeed http://bit.ly/2MWWyo6
via
IFTTT
No comments:
Post a Comment