വിശദീകരണം ചോദിച്ചിട്ടില്ല; രാജിവെക്കുമെന്ന് ആരും ആശിക്കേണ്ട- എ.പദ്മകുമാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 8, 2019

വിശദീകരണം ചോദിച്ചിട്ടില്ല; രാജിവെക്കുമെന്ന് ആരും ആശിക്കേണ്ട- എ.പദ്മകുമാര്‍

തിരുവനന്തപുരം: തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്ന് എ.പദ്മകുമാർ. ശബരിമല വിഷയത്തിൽ സുപ്രീംകോടതിയിൽ സ്വീകരിച്ച നിലപാടുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മീഷണറോട് വിശദീകരണം തേടയിട്ടില്ല. വാർത്ത വളച്ചൊടിച്ചതാണ്. റിപ്പോർട്ടും വിശദീകരണവും വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാലാവധി തീരുന്നത് വരെ ഈ സ്ഥാനത്ത് തുടരും. വ്യക്തമായ അഭിപ്രായങ്ങളുണ്ട്. അതിൽ ഉറച്ച് നിൽക്കുവെന്നു. തലപോയാലും ഉറച്ച് നിൽക്കും. ശബരിമലക്കും ദേവസ്വം ബോർഡിനും 839 കോടി അനുവദിക്കുകയും സഹായങ്ങൾ നൽകുകയും ചെയ്ത സർക്കാരിനൊപ്പമാണ് ദേവസ്വംബോർഡ്. സർക്കാരിനൊപ്പം ഉറച്ച് നിൽക്കും ബോർഡ്. കാലാവധി പൂർത്തിയാക്കുമെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട. ഇപ്പോഴും ഞാൻ അകത്താണ്. അവിടെ തന്നെ തുടരും. ദേവസ്വം ബോർഡിനെ തകർക്കാനുള്ള ഒരു ശ്രമവും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ സാവകാശ ഹർജി സംബന്ധിച്ച് ദേവസ്വം ബോർഡിൽ ആശയകുഴപ്പമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. എ.പദ്മകുമാറിന്റെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ചു. സാവകാശ ഹർജിയുടെ പ്രസക്തി ശബരിമല സീസൺ കഴിഞ്ഞതോടെ നഷ്ടപ്പെട്ടു. സാവകാശ ഹർജി ബോർഡ് സുപ്രീംകോടതിയിൽ നൽകുന്ന സമയത്തും സ്ത്രീപ്രവേശന വിധി അംഗീകരിക്കുന്നുവെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. Content Highlights:sabarimala women entry-travancore devaswom board-a.padmakumar


from mathrubhumi.latestnews.rssfeed http://bit.ly/2SzV8VI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages