മൊബൈല്‍ ഫോണില്‍ ആപ് ചേര്‍ത്തു; ബിസിനസുകാരന്റെ അക്കൗണ്ടില്‍ നിന്ന് കാണാതായത് 60,000 രൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 8, 2019

മൊബൈല്‍ ഫോണില്‍ ആപ് ചേര്‍ത്തു; ബിസിനസുകാരന്റെ അക്കൗണ്ടില്‍ നിന്ന് കാണാതായത് 60,000 രൂപ

ഗുഡ്ഗാവ്: ആദായ നികുതി വകുപ്പിന്റെ പേരില്‍ വന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ബിസിനസുകാരന് നഷ്ടമായത് അക്കൗണ്ടില്‍ കിടന്ന 60,000 രൂപ. ഏതോ തട്ടിപ്പ് സംഘം അയച്ച ആപ്ലിക്കേഷന്റെ ലിങ്കില്‍ ഇയാള്‍ ക്ലിക്ക് ചെയ്തതോടെയാണ് പണം നഷ്ടപ്പെട്ടത്.

2018 സെപ്തംബര്‍ 10നാണ് ഹരീഷ് ചന്ദര്‍ (52) എന്നയാള്‍ക്ക് പണം നഷ്ടമായത്. രണ്ട് ഓണ്‍ലൈന്‍ ഇടപാടിലൂടെ പണം അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടത്. സംഭവത്തില്‍ ഹരീഷിന്റെ പരാതിയില്‍ കേസെടുത്തതായി സെക്ടര്‍ 10 സ്‌റ്റേഷന്‍ എ.എസ്.ഐ അറിയിച്ചു.

പുലര്‍ച്ചെ 2.30 ഓടെ മൊബൈലിലേക്ക് ഒരു ഒടിപി നമ്പര്‍ വന്നു. അത് സ്വയമേയ തന്നെ മറ്റൊരു നമ്പറിലേക്ക് അയക്കപ്പെട്ടു. സംഭവത്തിനു മൂന്നു മുന്‍പ് ഇന്‍കം ടാക്‌സ് റിട്ടേണ്‍ പിടിച്ചുകൊണ്ടിരിക്കുകയാണെന്നും കാണിച്ച് ആദായ നികുതി വകുപ്പിന്റെ പേരില്‍ തനിക്ക് ഒരു സന്ദേശം ലഭിച്ചിരുന്നതായും ഇയാള്‍ പറയുന്നു. അതുപ്രകാരം നേരത്തെ ലഭിച്ച ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ലിങ്ക് മൊബൈലില്‍ ഇന്‍സ്റ്റള്‍ ആയി. പണം നഷ്ടപ്പെട്ടുവെന്ന് പരാതിയുമായി ബാങ്കില്‍ എത്തിയപ്പോഴാണ് ആപ് വഴി തന്റെ ഫോണ്‍ ഹാക്ക് ചെയ്തുവെന്നും പണം നഷ്ടപ്പെട്ടത് അതുവഴിയാണെന്നും വ്യക്തമായതെന്ന് ഇദ്ദേഹം പറയുന്നു.

ഒടിപി നമ്പര്‍ പോയ നമ്പര്‍ പിന്തുടര്‍ന്നതില്‍ നിന്നും അത് പൂനെയില്‍ രജിസ്റ്റര്‍ ചെയ്തതാണെന്ന് ബോധ്യമായി. എന്നാല്‍ ഇതിനു പിന്നിലുള്ളതാരാണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറയുന്നു. മൊബൈലില്‍ വരുന്ന സംശയകരമായ ആപ്പുകളും ലിങ്കുകളും ക്ലിക്ക് ചെയ്താല്‍ ആളുകള്‍ക്ക് വലിയ നഷ്ടം വന്നേക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

വ്യാജ ഇന്‍ഷുറന്‍സ് പേപ്പറുകള്‍ ഉപയോഗിച്ച് ക്ലെയിം സമര്‍പ്പിച്ചതായി മറ്റൊരാള്‍ക്കെതിരെയും സെക്ടര്‍ 10പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ ഐപിസി 420 പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.



from mangalam.com http://bit.ly/2Dfpcfq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages