കര്‍ണാടകയില്‍ ബി.ജെ.പി വിലയ്‌ക്കെടുത്ത എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 8, 2019

കര്‍ണാടകയില്‍ ബി.ജെ.പി വിലയ്‌ക്കെടുത്ത എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസ്

ബംഗളുരു: കര്‍ണാടകയില്‍ ബി.ജെ.പി പാളയത്തില്‍ എത്തിയ നാല് എം.എല്‍.എമാരെ അയോഗ്യരാക്കമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. കൂറുമാറ്റ നിരോധന നിയമ പ്രകാരം എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കി.

രമേശ് ജര്‍ക്കിഹാളി, ബി. നാഗേന്ദ്ര, കെ. മഹേഷ്, ഉമേഷ് ജാദവ് എന്നീ എം.എല്‍.എമാരാണ് ബി.ജെ.പി പക്ഷത്തേക്ക് പോയത്. ഇവരെ അയോഗ്യരാക്കണമെന്നാണ് ആവശ്യം. നിയമസഭാ കക്ഷി യോഗത്തിലും ബജറ്റ് സമ്മേളനത്തിലും പങ്കെടുക്കാതിരുന്ന കൂറുമാറിയ എം.എല്‍.എമാരുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി വിലയ്‌ക്കെടുത്ത എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാണ് ആവശ്യം. എം.എല്‍.എമാരെ ബി.ജെ.പി റാഞ്ചാതിരിക്കാന്‍ കോണ്‍ഗ്രസ് തങ്ങളുടെ 76 എം.എല്‍.എമാരെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരുന്നു. അതിനിടെ കോണ്‍ഗ്രസ് എം.എല്‍.എയെ വിലയ്‌ക്കെടുക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി നേതാവ് യെദ്യൂരപ്പയുടെ ഫോണ്‍ സംഭാഷണം പുറത്തുവന്നു.



from mangalam.com http://bit.ly/2Sfkxoa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages