മഹാരാഷ്ട്രയില്‍ 57 വ്യാജ ഡോക്ടര്‍മാര്‍ നാലു വര്‍ഷമായി സര്‍വീസില്‍ തുടരുന്നു; എല്ലാവരും 'ഒരേ കോളജിലെ ഒരേ ബാച്ചില്‍ പഠിച്ചിറങ്ങിയവര്‍' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 8, 2019

മഹാരാഷ്ട്രയില്‍ 57 വ്യാജ ഡോക്ടര്‍മാര്‍ നാലു വര്‍ഷമായി സര്‍വീസില്‍ തുടരുന്നു; എല്ലാവരും 'ഒരേ കോളജിലെ ഒരേ ബാച്ചില്‍ പഠിച്ചിറങ്ങിയവര്‍'

മുംബൈ: മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സില്‍ നടത്തിയ പരിശോധനയില്‍ സംസ്ഥാനത്ത് കണ്ടെത്തിയത് 57 വ്യാജ ഡോക്ടര്‍മാരെ. നാലു വര്‍ഷമായി രോഗികളെ ചികിത്സിച്ചുവരികയാണ് ഇവര്‍. മെഡിക്കല്‍ കൗണ്‍സിലിന് ഇവര്‍ സമര്‍പ്പിച്ച വ്യാജ പോസ്റ്റ് ഗ്രാജ്വേഷന്‍ ബിരുദ സര്‍ട്ടിഫിക്കറ്റാണ് സംശയം ജനിപ്പിച്ചത്. ഇവര്‍ എല്ലാവരും സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റ് ഒരേ കോളജിന്റെ പേരിലുള്ളതാണ്. എല്ലാവരും ഒരേ ബാച്ചില്‍ പഠിച്ചവരും. ഒരു ദേശീയ വെബ് സൈറ്റാണ് വാര്‍ത്ത പുറത്തുവിട്ടത്.

മുംബൈയിലെ കോളജ് ഓഫ് ഫിഷിസ്യന്‍സ് ആന്റ് സര്‍ജന്‍സ് (സിപിഎസ്) നിന്ന് 2014-15 വര്‍ഷത്തിലാണ് എല്ലാവരും പി.ജി ബിരുദം നേടിയിരിക്കുന്നത്. വ്യാജന്മാരാണെന്ന് കണ്ടെത്തിയതോടെ 2018 ഒക്‌ടോബറില്‍ ഇവരുടെ പ്രാക്ടീസിംഗ് ലൈസന്‍സ് മെഡിക്കല്‍ കൗണ്‍സില്‍ റദ്ദാക്കി. ഇവര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തു.

വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം വാങ്ങി സിപിഎസിന്റെ പേരില്‍ വ്യാജ ബിരുദങ്ങള്‍ നല്‍കി മുന്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റുചെയ്തതായും പോലീസ് അറിയിച്ചൂ. ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും 3-5 ലക്ഷം രൂപ വരെ വാങ്ങിയാണ് ഡോ.സ്‌നേഹല്‍ ന്യാതി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. പരാജയപ്പെട്ടാലും ഡിഗ്രി നല്‍കുമെന്ന് ഇദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു. ഇത്തരത്തില്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ച നിരവധി കുട്ടികള്‍ മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സിലുമായി രജിസ്റ്റര്‍ ചെയ്യുകയും സംസ്ഥാനത്ത് പ്രാക്ടീസ് നടത്തുന്നതിന് അനുമതി നേടുകയും ചെയ്തിരുന്നു.

2016ലാണ് ഈ തട്ടിപ്പ് ആദ്യം പുറത്തുവന്നത്. ഒരു സര്‍ട്ടിഫിക്കറ്റ് വെരിഫൈ ചെയ്യാന്‍ കോളജിനോട് പോലിസ് ആവശ്യപ്പെട്ടതാണ് തട്ടിപ്പ് പുറത്തുകൊണ്ടുവരാന്‍ ഇടയാക്കിയത്. കോളജിന്റെ അന്വേഷണത്തില്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. 2014, 2015 വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ 78 വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഒറിജിനല്‍ ആണെന്ന് വിശ്വസിച്ചാണ് ഡോക്ടര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കിയതെന്നും അന്വേഷണത്തില്‍ വിദഗ്ധരൊന്നുമല്ല തങ്ങളെന്നുമാണ് മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സിലിന്റെ വിശദീകരണം.



from mangalam.com http://bit.ly/2TCc2QF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages