ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ സർക്കാരിനെതിരായി നടക്കുന്ന പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് പ്രക്ഷോഭകർ ഉപമുഖ്യമന്ത്രിയുടെ വസതിക്ക് തീയിട്ടു. മുഖ്യമന്ത്രിയുടെ താമസസ്ഥലത്തിനു മുന്നിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ കത്തിക്കുകയും ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് ആക്രമിക്കുകയും ചെയ്തതായും റിപ്പോർട്ടുണ്ട്. ചില സമുദായവിഭാഗങ്ങളെ സംസ്ഥാനത്ത് സ്ഥിരതാമസക്കാരായി പരിഗണിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെയാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ സ്വകാര്യ വസതിക്കു മുന്നിൽ പ്രക്ഷോഭകർ തടിച്ചുകൂടുകയും ആക്രമണത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ സുരക്ഷാ സേന ഇടപെട്ട് ഇത്തടഞ്ഞു. പോലീസ് വെടിയുതിർത്തതിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. പിന്നീട് ഉച്ചയ്ക്കു ശേഷമാണ് ഉപമുഖ്യമന്ത്രി ചോവ്ന മെയ്ന്റെ വസതിക്കു നേരെ ആക്രമണം നടന്നത്. ഉപമുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ തീയിട്ടു നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപകമായ അക്രമസംഭവങ്ങൾ അരങ്ങേറിയതായും സ്വകാര്യ മുതലുകൾ നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. നിരവധിയിടങ്ങളിൽ പാതകൾ തടസ്സപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 60 വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും 150ൽ അധികം വാഹനങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തതായാണ് റിപ്പോർട്ട്. വെള്ളിയാഴ്ച നടന്ന അക്രമ സംഭവങ്ങളിൽ ഇറ്റാനഗർ അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദി നശിപ്പിക്കപ്പെട്ടിരുന്നു. Permanent residence certificate row: Police station and a fire station in Itanagar vandalized after violence broke out during a strike called by 18 student&civil society orgs. Protesters allege a youth was also killed in police firing. #ArunachalPradesh pic.twitter.com/XSyf282Y3d — ANI (@ANI) February 24, 2019 അക്രമ സംഭവങ്ങളിൽ 24 പോലീസുകാർക്കടക്കം 35 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം തലസ്ഥാനമായ ഇറ്റാനഗറിലും പരിസര പ്രദേശങ്ങളിലും കർഫ്യൂ പ്രഖ്യാപിക്കുകയും സൈന്യത്തെ വിന്യസിക്കുകയും ചെയ്തിരുന്നു. ക്രമസമാധാന പാലനത്തിനായി ആറ് കമ്പനി ഇൻഡോ-ടിബറ്റൻ ബോർഡൽ പോലീസിനെയും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. അരുണാചൽ പ്രദേശ് സ്വദേശികളല്ലാത്തവരും പതിറ്റാണ്ടുകളായി സംസ്ഥാനത്ത് താമസിക്കുന്നവരുമായ ആറ് സമുദായങ്ങളെ സ്ഥിരതാമസക്കാരായി പരിഗണിക്കാനുള്ള സംയുക്ത ഉന്നതാധികാര സമിതിയുടെ ശുപാർശ സർക്കാർ അംഗീകരിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. തങ്ങളുടെ അവകാശങ്ങൾക്കും താൽപര്യങ്ങൾക്കും ഹാനികരമാകുന്ന തീരുമാനമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് നിരവധി സമുദായ സംഘടനകളും വിദ്യാർഥി സംഘടനകളും പ്രക്ഷോഭ രംഗത്തിറങ്ങിയിരിക്കുന്നത്. Content Highlights:Protests Escalates at Arunachal Pradesh, Deputy Chief Ministers Home Set On Fire
from mathrubhumi.latestnews.rssfeed https://ift.tt/2U2FvDC
via
IFTTT
No comments:
Post a Comment