വിശാഖപട്ടണം: ഇന്ത്യയ്ക്കെതിരായ ആദ്യ ട്വന്റി 20-യിൽ ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ബൗളിങ് തിരഞ്ഞെടുത്തു. വിരാട് കോലിയും ജസ്പ്രീത് ബുംറയും ടീമിലേക്ക് തിരിച്ചെത്തി. ഇന്ത്യയ്ക്കായി പഞ്ചാബുകാരനായ യുവ സ്പിന്നർ മായങ്ക് മർക്കാണ്ടെ അരങ്ങേറ്റം കുറിക്കും. കളി ട്വന്റി 20 ഫോർമാറ്റിലാണെങ്കിലും ആലോചനയും ആസൂത്രണവുമെല്ലാം ഏകദിനത്തിന്റെ ശൈലിയിലാണ്. മേയ് മാസത്തിൽ ഇംഗ്ലണ്ടിലും വെയ്ൽസിലുമായി നടക്കുന്ന ഏകദിന ലോകകപ്പിന്റെ ഡ്രസ് റിഹേഴ്സലാണ് ഈ പരമ്പര. Mayank Markande all set to make his T20I debut for #TeamIndia 😎😎#AUSvIND pic.twitter.com/Ogv0V1iHzO — BCCI (@BCCI) February 24, 2019 ഓസ്ട്രേലിയ, ന്യൂസീലൻഡ് പര്യടനത്തിന്റെ വിജയാവേശത്തിലാണ് ടീം ഇന്ത്യ. ഓസ്ട്രേലിയയാകട്ടെ, ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യയോട് തോറ്റതിന്റെ ക്ഷീണത്തിലും. ലോകകപ്പിൽ നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയയും അവസാനവട്ട ഒരുക്കത്തിലാണ്. Content Highlights:india vs australia 1st t20 at visakhapatnam
from mathrubhumi.latestnews.rssfeed https://ift.tt/2SjsP9S
via
IFTTT
No comments:
Post a Comment