ആ രണ്ടു പോയിന്റല്ല, എനിക്ക് വേണ്ടത് ലോകകപ്പാണ്: ഇന്ത്യാ-പാക്ക് മത്സരം ചൂടുപിടിക്കുന്നു, സച്ചിനു മറുപടിയുമായി ഗാംഗുലി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 24, 2019

ആ രണ്ടു പോയിന്റല്ല, എനിക്ക് വേണ്ടത് ലോകകപ്പാണ്: ഇന്ത്യാ-പാക്ക് മത്സരം ചൂടുപിടിക്കുന്നു, സച്ചിനു മറുപടിയുമായി ഗാംഗുലി

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പിലെ ഇന്ത്യാ-പാക്ക് മത്സരത്തെ ചൊല്ലി പോര് മുറുകുന്നു. പാക്കിസ്താനെതിരെ ഇന്ത്യ കളിക്കേണ്ടതില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി അഭിപ്രായമുയര്‍ത്തിയര്‍ത്തിയതിനു പിന്നാലെയാണ് മത്സരം കളിച്ച് പാക്കിസ്താനെ തോല്‍പ്പിക്കണം, എന്തിന് രണ്ടു പോയിന്റ് വെറുതെ പാക്കിസ്താന് നല്‍കണമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ചോദ്യമുയര്‍ത്തി നിലപാട് വ്യക്തമാക്കിയത്. സച്ചിനു മറുപടിയുമായി വീണ്ടും ഗാംഗുലി രംഗത്തെത്തിയിരിക്കുകയാണ്.

ലോകകപ്പ് നേടുന്നതിനേക്കാള്‍ അദേഹത്തിന് പ്രാധാന്യം കളിക്കാതിരുന്നാല്‍ നഷ്ടമാകുന്ന രണ്ടു പോയിന്റാണ്. എനിക്ക് വേണ്ടത് ലോകകപ്പാണ് എന്നായിരുന്നു ഗാംഗുലി സച്ചിന് മറുപടി നല്‍കിയത്.

പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ കളിക്കരുതെന്ന ആവശ്യത്തെ തള്ളിയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടൂല്‍ക്കര്‍ നിലപാട് വ്യക്തമാക്കിയത്. ലോകകപ്പ് വേദികളില്‍ എക്കാലവും പാക്കിസ്ഥാന് മേല്‍ ആധിപത്യമുള്ള ടീമാണ് ഇന്ത്യ. ഇന്ത്യ മത്സരത്തില്‍ നിന്ന് പിന്മാറുന്നതിലൂടെ പാക്കിസ്ഥാന് രണ്ട് പോയിന്റ് സൗജന്യമായി ലഭിക്കുന്നത് കാണാന്‍ താല്‍പര്യമില്ലെന്നും സച്ചില്‍ വ്യക്തമാക്കി. നേരത്തെ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് പിന്മാറരുതെന്ന് ആവശ്യപ്പെട്ട് മുന്‍ താരം സുനില്‍ ഗവാസ്‌കറും രംഗത്തെത്തിയിരുന്നു.

അതേസമയം രാജ്യത്തിന്റെ തീരുമാനത്തിനൊപ്പമാണെന്ന് വിഷയത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കിയിരുന്നു. ബിസിസിഐയും കേന്ദ്രസര്‍ക്കാരും എന്ത് തീരുമാനിക്കുന്നോ, ആ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമെന്നും ബഹുമാനിക്കുമെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

ലോകകപ്പില്‍ പാക്കിസ്ഥാനെ ഒരിക്കല്‍ കൂടി തോല്‍പ്പിക്കാനുള്ള അവസരമാണ്. അതുകൊണ്ട് തന്നെ രണ്ട് പോയിന്റ് വെറുതെ നല്‍കി അവരെ ടൂര്‍ണമെന്റില്‍ സഹായിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നായിരുന്നു പിടിഐയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സച്ചിന്‍ നിലപാട് വ്യക്തമാക്കിയത്. അതേസമയം രാജ്യം എന്ത് തന്നെ തീരുമാനിച്ചാലും മനസുകൊണ്ട് താന്‍ ആ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും സച്ചിന്‍ പറഞ്ഞു. മത്സരം ബഹിഷ്‌കരിക്കണമെന്ന ആവശ്യത്തിനെതിരെ ശശി തരൂര്‍ എംപിയും രംഗത്തു വന്നിരുന്നു. 1999 ല്‍ കാര്‍ഗില്‍ യുദ്ധത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ ഇന്ത്യ ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ കളിച്ചിട്ടുണ്ട്. ജയിച്ചിട്ടുമുണ്ട്. മത്സരം അടിയറവ് വെയ്ക്കുക എന്ന് പറഞ്ഞാല്‍, രണ്ട് പോയിന്റ് നഷ്ടപ്പെടുക മാത്രമല്ല. അത് കീഴടങ്ങലിനേക്കാള്‍ ദയനീയമായിരിക്കും എന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.

ഈ മാസം 14ന് പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്. ഇതിന് പിന്നാലെയാണ് ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറണമെന്ന ആവശ്യം ഉയര്‍ന്നത്. ഈ ആവശ്യത്തെ സൗരവ് ഗാംഗുലി, ഹര്‍ഭജന്‍ സിംഗ് ഉള്‍പ്പെടെയുള്ള താരങ്ങളും പിന്തുണച്ചിരുന്നു. മെയ് 30ന് ഇംണ്ടില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ ജൂണ്‍ 16ാം തിയതിയാണ് ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം.



from mangalam.com https://ift.tt/2GZNYUq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages