ന്യൂഡൽഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറെ ദേശദ്രോഹിയായി ചിത്രീകരിച്ച റിപ്പബ്ലിക് ടിവി തലവനും മാധ്യമപ്രവർത്തകനുമായ അർണബ് ഗോസ്വാമിക്കെതിരേ വ്യാപക പ്രതിഷേധം. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരായ ലോകകപ്പ് മത്സരം ഇന്ത്യ ബഹിഷ്കരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഈ വിഷയത്തിൽ പ്രതികരിച്ച സച്ചിൻ, ഇന്ത്യ ലോകകപ്പ് മത്സരം കളിച്ച് പാകിസ്താനെ തോൽപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഈ വിഷയം മുൻനിർത്തി റിപ്പബ്ലിക്ക് ടിവി സംഘടിപ്പിച്ച ചർച്ചയ്ക്ക് അർണബ് നൽകിയ തലക്കെട്ട് ദേശദ്രോഹികളെ കുറിച്ച് അപമാനം തോന്നുന്നു എന്നായിരുന്നു. ഞാൻ ഒരു ദൈവത്തിലും വിശ്വസിക്കുന്നില്ല. സച്ചിൻ പറഞ്ഞത് നൂറു ശതമാനവും തെറ്റാണ്. ബോധമുണ്ടായിരുന്നെങ്കിൽ ഇന്ത്യ, പാകിസ്താനെതിരേ കളിക്കരുതെന്നു പറയേണ്ടിയിരുന്ന ആദ്യത്തെയാൾ സച്ചിനായിരുന്നു. സുനിൽ ഗവാസ്കറും അതുതന്നെയായിരുന്നു പറയേണ്ടിയിരുന്നത്. പക്ഷേ രണ്ടുപേരും പറഞ്ഞത് രണ്ട് പോയന്റ് വേണമെന്നാണ്. രണ്ടു പേരും പറഞ്ഞത് തീർത്തും തെറ്റാണ്. നമുക്ക് രണ്ട് പോയന്റല്ല, രക്തസാക്ഷികൾക്കു വേണ്ടി ചെയ്യുന്ന പ്രതികാരമാണ് വലുത്. സച്ചിൻ രണ്ട് പോയിന്റ് എടുത്ത് ചവറ്റുകുട്ടയിലിടണം- ചർച്ചയ്ക്കിടെ അർണബ് പറഞ്ഞു. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് രണ്ട് കൂട്ടർ മാത്രമേയുള്ളൂ. ഇന്ത്യയ്ക്കൊപ്പമുള്ളവരും ഇന്ത്യക്ക് എതിരേ നിൽക്കുന്നവരും,നടുക്ക് നിൽക്കാനാകില്ല-അർണബ് കൂട്ടിച്ചേർത്തു. സച്ചിനെതിരായ വിവാദ പരാമർശത്തെ തുടർന്ന് ചാനൽ ചർച്ചക്കെത്തിയ രണ്ട് അതിഥികൾ സ്റ്റുഡിയോയിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. Here is @ashutosh83B #CaughtLying. He was trying to put words in Arnab's mouth & when Arnab coolly said Sachin is wrong to want cricket with Pak, he got frustrated and pulled out his earpiece. Stop lying & grow up Ashutosh. #NoCricketWithPakistan pic.twitter.com/cuyXjjMxDj — Major Gaurav Arya (Retd) (@majorgauravarya) February 22, 2019 അർണബ് സച്ചിനെയും ഗവാസ്കറെയും ദേശദ്രോഹികളാക്കുകയാണെന്ന് തുറന്നടിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. രാഷ്ടീയ നിരീക്ഷകൻ സുധീന്ദ്ര കുൽക്കർണി, എ.എ.പി നേതാവ് അശുതോഷ് എന്നിവരാണ് ഇറങ്ങിപ്പോയത്. പുൽവാമ ആക്രമണത്തിനുശേഷം ഷൂട്ടിങ്ങിനു പോയ നിങ്ങളുടെ നേതാവ് മോദിയെ എന്തുകൊണ്ട് വിളിക്കുന്നില്ല എന്നു തുറന്നടിച്ചാണ് അശുതോഷ് ചർച്ചയിൽ നിന്ന് ഇറങ്ങിയത്. അതേസമയം, പാകിസ്താനെതിരായ ലോകകപ്പ് മത്സരം ഇന്ത്യ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ വാക്കുകളെ അർണബ് അഭിനന്ദിക്കുകയും ചെയ്തു. സച്ചിനെ ദേശദ്രോഹിയായി ചിത്രീകരിച്ച അർണബിനെതിരേ സോഷ്യൽ മീഡിയയിലും മറ്റും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അർണബിന്റെ ഫേസ്ബുക്ക് പേജിനു താഴെ മലയാളികളടക്കം നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. Content Highlights:arnab goswami calls sachin tendulkar anti national
from mathrubhumi.latestnews.rssfeed https://ift.tt/2tBjZuc
via
IFTTT
No comments:
Post a Comment