അബുദാബി: ഒരു അണു ബോംബ് കൊണ്ട് പാകിസ്താൻ ഇന്ത്യയെ ആക്രമിച്ചാൽ, ഇന്ത്യ 20 എണ്ണം ഉപയോഗിച്ച് നമ്മെ ഇല്ലാതാക്കി കളയുമെന്ന് മുൻ പാക് പ്രസിഡന്റ് പർവേസ് മുഷാറഫ്. യുഎഇയിൽ നടത്തിയ പത്ര സമ്മേളനത്തിലായിരുന്നു മുഷാറഫിന്റെ പ്രസ്താവന. പാക് പത്രമായ ദി ഡോൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വീണ്ടും അപകടകരമായ നിലയിലേക്കെത്തിരിയിക്കുകയാണ്. ഒരു അണുബോംബ് ആക്രമണം ഇരു രാജ്യങ്ങളും നടത്താൻ സാധ്യതയില്ല. ഞങ്ങൾ ഒരു അണുബോംബ് കൊണ്ട് ഇന്ത്യയെ അക്രമിച്ചാൽ 20 അണു ബോംബ് കൊണ്ടായിരിക്കും അയൽ രാജ്യം ഇതിനെ നേരിടുക. ആദ്യം തന്നെ 50 ബോംബുകളുപയോഗിച്ച് ആക്രമിക്കുക എന്നതാണ് ഇതിനുള്ള ഏക പോംവഴി. നമ്മൾ ആദ്യം തന്നെ 50 ബോംബ് ഉപയോഗിച്ചാൽ അവർക്ക് 20 ബോംബ് ഉപയോഗിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട പുൽവാമ ആക്രമണത്തിന് ഒരാഴ്ച പിന്നിടുമ്പോഴാണ് മുഷാറഫിന്റെ പ്രസ്താവന. പാകിസ്താനുമായി നല്ല ബന്ധം പുലർത്താൻ ആഗ്രഹമുള്ളവരാണ്ഇസ്രയേലെന്നും അദ്ദേഹം അവകാശപ്പെട്ടു. Content Highlights:"If We Attack With 1 Nuke, India May Finish Us With 20": Pervez Musharraf
from mathrubhumi.latestnews.rssfeed https://ift.tt/2tDg0NQ
via
IFTTT
No comments:
Post a Comment