ബയറണിനെ തളച്ച് ലിവര്‍പൂള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 20, 2019

ബയറണിനെ തളച്ച് ലിവര്‍പൂള്‍

ലണ്ടൻ: ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ഒന്നാം പാദത്തിൽ ബയറൺമ്യൂണിക്കിനെ ലിവർപൂൾ ഗോൾരഹിത സമനിലയിൽ തളച്ചു. ഇത് തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ലിവർപൂളും ബയറണും സമനില കൊണ്ട് തൃപ്തരാകുന്നത്. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ആതിഥേയരായ ലിവർപൂളിനായിരുന്നു മേൽക്കൈ. എന്നാൽ, ബയറണിന്റെ കരുത്തുറ്റ പ്രതിരോധത്തെ ഭേദിച്ച് ലക്ഷ്യം നേടാൻ അവർക്കായില്ല. ഒന്നാം പകുതിയിൽ തന്നെ മുഹമ്മദ്സലയും സാഡിയോ മാനെയും ജോയൽ മാറ്റിപ്പും ഏതാനും അവസരങ്ങൾ നഷ്ടപ്പെടുത്തി. മാറ്റിപ്പിന്റെ ഒരു ക്ലിയറൻസ് സെൽഫ് ഗോളാവാതെ നേരിയ വ്യത്യാസത്തിലാണ് ലിവർപൂൾ രക്ഷപ്പെട്ടത്. രണ്ടാം പകുതിയിൽ പൂർണമായി പ്രതിരോധത്തിൽ ഊന്നിക്കളിച്ച ബയറൻ എൺപത്തിയഞ്ചാം മിനിറ്റിൽ മാനെയുടെ ഹെഡ്ഡറിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇതോടെ സ്വന്തം തട്ടകത്തിൽ ജർമൻ ക്ലബുകളോട് തോറ്റിട്ടില്ല എന്ന റെക്കോഡ് ലിവർപൂളിന്റെ കൈയിൽ ഭദ്രമാണ്. ബയറണിന്റെ ഹോം ഗ്രൗണ്ടായ അലയൻസ് അരീനയിൽ മാർച്ച് 13നാണ് രണ്ടാംപാദ മത്സരം. ഒന്നാം പകുതിയിൽ കാർഡ് ലഭിച്ച ഡിഫൻഡർ ജോഷ്വ കിമ്മിച്ചിന് രണ്ടാംപാദത്തിൽ കളിക്കാനാവില്ല. Content Highlights:Uefa Champions League First Leg Liverpool Bayern Munich Goalless Draw


from mathrubhumi.latestnews.rssfeed https://ift.tt/2TYQs98
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages