കാസര്‍കോട് ഇരട്ടക്കൊലപാതകം: കൃപേഷിനെ വെട്ടിയത് പീതാംബരനെന്ന് റിപ്പോർട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 20, 2019

കാസര്‍കോട് ഇരട്ടക്കൊലപാതകം: കൃപേഷിനെ വെട്ടിയത് പീതാംബരനെന്ന് റിപ്പോർട്ട്

കാസർകോട്: പെരിയ ഇരട്ടക്കൊലപാതകത്തിൽ പ്രതിയായ സി.പി.എം നേതാവ്പീതാംബരന് കൊലയിൽ നേരിട്ട് പങ്ക്. കൊല്ലപ്പെട്ട കൃപേഷിന്റെ തലയ്ക്ക് വെട്ടിയത് പീതാംബരനാണെന്ന് മൊഴി. കേസിൽ പോലീസ് കസ്റ്റഡിയിലുള്ള ആറുപേർ പീതാംബരന്റെ സുഹൃത്തുക്കളാണെന്നാണ് വിവരം. സിപിഎം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു പീതാംബരൻ. ഇയാളെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. ഇരുമ്പുദണ്ഡുകളും വടിവാളുമുപയോഗിച്ചായിരുന്നു പ്രതികൾ ആക്രമണം നടത്തിയത്. തലയോട് പിളർന്ന് തലച്ചോർ പുറത്തുവന്ന നിലയിലായിരുന്നു കൃപേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഈ മൃഗീയമായ ആക്രമണം നടത്തിയത് പീതാംബരൻ ആണെന്നാണ് വിവരം. കൃത്യം നിർവഹിച്ചത് താനാണെന്ന് പീതാംബരൻ മൊഴി നൽകിയെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ. ആസൂത്രണം മാത്രമല്ല കൊലപാതകവും പീതാംബരൻ നേരിട്ടാണ് നടത്തിയതെന്നാണ് പോലീസിന് നൽകിയിരിക്കുന്ന മൊഴി. വടിവാളും ഇരുമ്പുദണ്ഡും ഉപയോഗിച്ചായിരുന്നു കൃപേഷിനെയും ശരത്തിനെയും ആക്രമിച്ചത്. ഇതിൽ കൃപേഷിന്റെ തലയ്ക്ക് വെട്ടിയത് താനാണെന്നും പീതാംബരൻ ചോദ്യം ചെയ്യലിനിടെ അന്വേഷണ സംഘത്തിനോട് പറഞ്ഞുവെന്നാണ്വിവരം. ഇയാളുടെ സുഹൃത്തുക്കൾ കൂടിയായ ആറുപേർ കൂടി കൃത്യത്തിൽ പങ്കാളികളാണ്. ഇവർ പ്രദേശവാസികൾ കൂടിയാണ്. ഇവർ മാത്രമല്ല വേറെയും പ്രതികൾ ഉണ്ടായേക്കാമെന്നാണ് പോലീസ് നൽകുന്ന സൂചന. പ്രതികൾ ഉപയോഗിച്ച വടിവാളിന്റെ പിടി അന്വേഷണ സംഘം സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു. ഇനി ഫോറൻസിക് തെളിവുകളും പ്രതികളുടെ മൊഴികളിലെ വൈരുദ്ധ്യങ്ങളും വെച്ച് അന്വേഷണം കരുതലോടെ മുന്നോട്ടുകൊണ്ടുപോകാനാണ് പോലീസിന്റെ തീരുമാനം. അന്വേഷണത്തിന്റെ നിർണായക ഘട്ടത്തിലേക്കാണ് അന്വഷണ സംഘം കടക്കുന്നത്. Content Highlights:Kasargode Double Murder case main culprit is Peethambaran


from mathrubhumi.latestnews.rssfeed https://ift.tt/2T1xOQZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages