മിലൻ: ക്രമം തെറ്റിയ ഹൃദയമിടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് മിഡ്ഫീൽഡർ സമി ഖദീരയ്ക്ക് യുവന്റസ്വിശ്രമം അനുവദിച്ചു. ഇതിനെ തുടർന്ന് ബുധനാഴ്ച അത്ലറ്റിക്കോ മാഡ്രിഡിനെതിരേ നടക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യപാദ പ്രീക്വാർട്ടറിൽ ഖദീരയ്ക്ക് കളിക്കാനാവില്ല. ഹൃദയമിടിപ്പ് ക്രമം തെറ്റി ഉയരുന്ന അട്രിയൽ അരിത്മിയയ്ക്കാണ് ഖദീര ചികിത്സ തേടുന്നത്. ശ്വാസതടസ്സം, ക്ഷീണം, മന്ദത എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇറ്റലിയിലെ ടൂറിനിലാണ് ഖദീര ചികിത്സ തേടുന്നത്. പരിക്കുകളും മറ്റും കാരണം ഈ സീസണിൽ ടീമിനുവേണ്ടി കാര്യമായി കളിക്കാൻ ഖദീരയ്ക്ക് കഴിഞ്ഞിട്ടില്ല. സീസണിൽ ആകെ 15 മത്സരങ്ങളിലാണ് ഖദീര യുവന്റസിന്റെ ജഴ്സിയണിഞ്ഞിറങ്ങിയത്. Content Highlights:Sami Khedira Juventus Irregular Heartbeat Atrial Arrhythmia
from mathrubhumi.latestnews.rssfeed https://ift.tt/2TX7iW7
via
IFTTT
No comments:
Post a Comment