വാഷിങ്ടൺ: ജമ്മു കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുൽവാമയിലേത് ഭീതിജനകമായ അന്തരീക്ഷമാണെന്ന് ട്രംപ് പറഞ്ഞു. സംഭവത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ തനിക്ക് ലഭിക്കുന്നുണ്ടെന്നും വിഷയത്തിൽ പ്രസ്താവന പുറത്തിറക്കുമെന്നും ട്രംപ് ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോടു പ്രതികരിച്ചു. ഇന്ത്യയും പാകിസ്താനും സഹകരണത്തോടെ മുന്നോട്ടു നീങ്ങുകയാണെങ്കിൽ നന്നായിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ആക്രമണത്തിനു പിന്നാലെ, സ്വയംപ്രതിരോധത്തിനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണച്ച് അമേരിക്കയുടെ ദേശീയസുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ രംഗത്തെത്തിയിരുന്നു. ഫെബ്രുവരി പതിന്നാല് ഉച്ചയ്ക്കു ശേഷം പുൽവാമയിൽ സി ആർ പി എഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന ചാവേർ ആക്രമണത്തിൽ മലയാളിയായ വി വി വസന്തകുമാർ ഉൾപ്പെടെ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടന ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം എറ്റെടുത്തിരുന്നു. സ്ഫോടവസ്തുക്കൾ നിറച്ച കാർ വാഹനവ്യൂഹത്തിനു നേരെ ഭീകരവാദി ഓടിച്ചു കയറ്റുകയായിരുന്നു. content highlights: pulwama attack is horrible situation says donald trump, pulwama terror attack
from mathrubhumi.latestnews.rssfeed https://ift.tt/2SPAiCA
via
IFTTT
No comments:
Post a Comment